കേരളം

kerala

ETV Bharat / state

വിദ്യർഥിനിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ്

2013 ഫെബ്രുവരിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം.

ബലാത്സംഗം

By

Published : Jul 31, 2019, 6:30 AM IST

മലപ്പുറം: പുഴയിൽ കുളിക്കാൻ പോയ വിദ്യാർഥിനിയെ കടവിൽ വച്ച് ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. അരീക്കോട് വിളയിൽ അബ്‌ദുൽസലാമിനെയാണ് മലപ്പുറം മഞ്ചേരി പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതി പെൺകുട്ടിക്ക് രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരവും നൽകണം. എസ്‌സി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിനിരയായത്. 2013 ഫെബ്രുവരിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. കോടതി 10 സാക്ഷികളെ വിസ്‌തരിച്ചു. 17 രേഖകളും പരിശോധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അയിഷ പി ജമാൽ ഹാജരായി.

ABOUT THE AUTHOR

...view details