കേരളം

kerala

ETV Bharat / state

ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം, അപകടം സ്‌കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച്‌ കടക്കവെ - Malappuram Accident

ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന ​ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് വിദ്യാർഥിനി മരിച്ചു  ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം  മലപ്പുറത്ത് സ്‌കൂൾ വിദ്യാർഥിനി അപകടത്തിൽ മരിച്ചു  student died in an accident in malappuram  student died in an accident in tanur malappuram
ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

By

Published : Dec 14, 2022, 6:17 PM IST

സ് ഓട്ടോ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം:സ്‌കൂള്‍ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാർഥിനി മരിച്ചു. പാണ്ടിമുറ്റം സ്വദേശി വെള്ളിയത്ത് ഷാഫിയുടെ മകൾ ഷഫ്‌ന ഷെറിൻ (9) ആണ് മരണപ്പെട്ടത്. താനൂർ തെയ്യാല പാണ്ടിമുറ്റത്ത്‌ ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു അപകടം.

സ്‌കൂളിൽ നിന്ന് വന്ന ഷഫ്‌ന ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ തിരൂരങ്ങാടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details