മലപ്പുറം:വളാഞ്ചേരി കാര്‍ത്തലയില്‍ വാഹനാപകടത്തില്‍പ്പെട്ട് കോളജ് വിദ്യാര്‍ഥി മരിച്ചു. ആതവനാട് പരിതി സ്വദേശിയായ നസീഫ് അന്‍വറാണ് മരിച്ചത്. മര്‍ക്കസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ് നസീഫ്. കോളജ് ഇടവേളയിൽ ഭക്ഷണം കഴിക്കുന്നതിനായി സമീപത്തെ ടൗണായ ചുങ്കത്തേക്ക് ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്.
വളാഞ്ചേരിക്കടുത്ത് വാഹനാപകടം, ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു - ബിരുദ വിദ്യാര്‍ഥി
മര്‍ക്കസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായ നസീഫ് അൻവറാണ് മരിച്ചത്

വളാഞ്ചേരിക്കടുത്ത് വാഹനാപകടം, ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
എതിരെ വന്ന ടോറസ് ലോറിയുമായി നസീഫ് സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് വീണ നസീഫിന്‍റെ ശരീരത്തിലേക്ക് ലോറി കയറിയിറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് കരിപ്പോള്‍ കളത്തില്‍തൊടി സ്വദേശി യാസിറിനെ പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.