മലപ്പുറം: സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനമൊന്നും വാഴക്കാട് സ്വദേശി മുജീബിനെ ബാധിച്ചിട്ടില്ല. ഉള്ളിത്തണ്ടുകൊണ്ട് സ്‌ട്രോ നിര്‍മിച്ച് സമൂഹത്തിന് പ്രചോദനമായിരിക്കുകയാണ് വാഴക്കാട് മാര്‍സ് ബേക്കറി ആന്‍റ് റസ്‌സ്റ്റോറന്‍റ് ഉടമയായ മുജീബ്. 'പ്രകൃതിയോട് യോജിച്ച ഒരു കണ്ടുപിടിത്തം' എന്നാണ് മുജീബിനെ കാണുന്ന എല്ലാവരും പറയുന്നത്.
ഉള്ളിത്തണ്ട് ഉപയോഗിച്ച് സ്‌ട്രോ; പ്രകൃതിയോടിണങ്ങി ജീവിക്കാമെന്ന് മുജീബ് - ഉള്ളി തണ്ട് സ്‌ട്രോ
ഹോട്ടലിലേക്ക് പച്ചക്കറികള്‍ വാങ്ങുന്നതിന് മാര്‍ക്കറ്റില്‍ പോയപ്പോള്‍ തോന്നിയ ബുദ്ധിയാണ് ഉള്ളിത്തണ്ട് സ്‌ട്രോ.
ഹോട്ടലിലേക്ക് പച്ചക്കറികള്‍ വാങ്ങുന്നതിന് മാര്‍ക്കറ്റില്‍ പോയപ്പോള്‍ തോന്നിയ ബുദ്ധിയാണ് ഉള്ളിത്തണ്ട് സ്‌ട്രോ. സ്‌ട്രോയുടെ ഉപയോഗം കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ ഉള്ളിത്തണ്ട് കഴിക്കുകയും ചെയ്യാമെന്ന് മുജീബ് പറയുന്നു. റസ്‌സ്റ്റോറന്‍റില്‍ എത്തുന്നവരും കണ്ടുപിടിത്തത്തെ പ്രോത്സാഹിപ്പിച്ചതോടെ മുജീബ് ഹാപ്പിയാണ്.
എന്നാല്‍ കൂടുതലായി ഉള്ളിത്തണ്ട് വാങ്ങിവെക്കാന്‍ കഴിയില്ലെന്ന പരാതി മാത്രമാണ് മുജീബിനുള്ളത്. കാന്താരി അല്‍ഫാമാണ് മുജീബിന്‍റെ സ്‌പെഷ്യല്‍ വിഭവം. നല്ല നാടന്‍ മുളകുപയോഗിച്ച് ഉണ്ടാക്കുന്ന അല്‍ ഫാമിന്‍റെ രുചി ഒന്നു വേറെ തന്നെയാണ്.