കേരളം

kerala

ETV Bharat / state

റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലെ കസേരകള്‍ക്ക് നിറം നല്‍കി സ്റ്റേഷന്‍ മാസ്‌റ്റർ - മലപ്പുറം

കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ തുരുമ്പെടുത്ത് നശിക്കാറായ കസേരകളാണ് സ്റ്റേഷന്‍ മാസ്‌റ്റർ ഷാജി പീറ്റര്‍ സ്വന്തം നിലയില്‍ പെയിന്‍റ് ചെയ്തത്

malappuram  railway station  painting  kuttipuram  മലപ്പുറം  കുറ്റിപ്പുറം റെയില്‍വേ
റെയിൽവെ ഫ്‌ളാറ്റ് ഫോം കസേരകൾക്ക് നിറം നൽകി സ്‌റ്റേഷന്‍ സൂപ്രണ്ട്

By

Published : Apr 21, 2020, 6:53 PM IST

Updated : Apr 21, 2020, 7:21 PM IST

മലപ്പുറം: റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലെ കസേരകൾ സ്വന്തം നിലയില്‍ പെയിന്‍റ് ചെയ്ത് സ്റ്റേഷന്‍ മാസ്‌റ്റർ ഷാജി പീറ്റര്‍. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന്‍ മാസ്‌റ്ററാണ് ഷാജി പീറ്റര്‍. മുപ്പതോളം കസേരകളാണ് പ്ലാറ്റ്‌ഫോമിലുള്ളത്. ഇതാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇദ്ദേഹം മിനുക്കിയെടുക്കുന്നത്. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഒരു മാസത്തോളമായി ട്രെയിനുകള്‍ ഓടാത്തതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരില്ല. ഇതോടെ ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ തുരുമ്പെടുത്ത് നശിക്കാനും തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട ഷാജി പീറ്ററും സഹപ്രവര്‍ത്തകരും മുന്‍കൈയെടുത്ത് പെയിന്‍റ് വാങ്ങി. ഷാജി പീറ്ററാണ് പെയിന്‍റിങ് നടത്തുന്നത്. എറണാകുളം ജില്ലക്കാരനായ ഷാജി പീറ്റര്‍ കഴിഞ്ഞ നാലു വര്‍ഷമായി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ മാസ്‌റ്ററാണ് ഇദ്ദേഹം.

റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലെ കസേരകള്‍ക്ക് നിറം നല്‍കി സ്റ്റേഷന്‍ മാസ്റ്റര്‍
Last Updated : Apr 21, 2020, 7:21 PM IST

ABOUT THE AUTHOR

...view details