കേരളം

kerala

ETV Bharat / state

എസ്എസ്എല്‍സി പരീക്ഷാര്‍ഥികളുടെ എണ്ണം കൂടുതല്‍ മലപ്പുറത്ത്

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന ജില്ലയാണ് മലപ്പുറം. ജില്ലയില്‍ ഇന്നലെ 80109 പേര്‍ പരീക്ഷ എഴുതി.

എസ്എസ്എല്‍സി പരീക്ഷാര്‍ഥികളുടെ എണ്ണം കൂടുതല്‍ മലപ്പുറത്ത്

By

Published : Mar 14, 2019, 3:01 AM IST


മലപ്പുറം ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 80000ത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന റവന്യു ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 27436 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതുന്നത്. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 15712 ഉം തിരൂരങ്ങാടിയില്‍ 20483 ഉം തിരൂരില്‍ 16478 പേരുമാണ് പരീക്ഷയെഴുതുന്നത്.

എസ്എസ്എല്‍സി പരീക്ഷാര്‍ഥികളുടെ എണ്ണം കൂടുതല്‍ മലപ്പുറത്ത്

ഡിസംബറില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ റിവിഷനുകള്‍ക്കും ശേഷമാണ് ജില്ലയിലെ വിദ്യാര്‍ഥികള്‍ പരീക്ഷയെ നേരിടുന്നത്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പ്രത്യേക പരിശീലനങ്ങള്‍, മോഡല്‍ പരീക്ഷകള്‍, സഹവാസ ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. കൂടാതെ എ പ്ലസുകളുടെ എണ്ണം വര്‍ധിപ്പിക്കുതിന് പ്രത്യേക എ പ്ലസ് ക്ലബ്ബുകളും, പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലനങ്ങളും ജില്ലയിലെ സ്‌കൂളുകളില്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 5702 എ പ്ലസ് ഉള്‍പ്പടെ 97.84 ശതമാനം വിജയമാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലപ്പുറം ജില്ല നേടിയത്.

ABOUT THE AUTHOR

...view details