മലപ്പുറം :ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി പെരിന്തൽമണ്ണ സബ് കലക്‌ടര്‍. കോഴിക്കോട് അസിസ്റ്റന്‍റ് കലക്‌ടറായി ഒരു വർഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ പുതിയ ചുമതലയില്‍ നിയോഗിക്കപ്പെടുന്നത്.
Also Read:പുതിയ പൊലീസ് മേധാവിയെ ബുധനാഴ്ചയറിയാം
കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ, 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. 410-ാം റാങ്ക് നേടി വിജയിച്ചതോടെ, കേരളത്തിൽ ആദ്യമായി ആദിവാസി സമൂഹത്തിൽ നിന്നും സിവിൽ സർവീസ് നേടുന്നയാളെന്ന നേട്ടവും ഇവർ സ്വന്തമാക്കിയിരുന്നു.
Also Read:ഏജീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റ സംഭവം; പൊലീസിന് വീഴ്‌ച സംഭവിച്ചെന്ന് സുധാകരൻ
വയനാട് തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്നാണ് സിവില്‍ സര്‍വീസ് നേട്ടം കൈവരിച്ചത്. രണ്ടാമത്തെ പരിശ്രമത്തിലാണ് ശ്രീധന്യയ്ക്ക് സിവില്‍ സര്‍വീസ് ലഭിച്ചത്.