കേരളം

kerala

ETV Bharat / state

ബാൻഡ് മേളത്തിൽ വിസ്‌മയം തീർത്ത് ഭിന്നശേഷിക്കാരായ കുട്ടികൾ - band performance

ഇടിവണ്ണ സെന്‍റ് തോമസ് ദേവാലയത്തിൽ നടന്നുവരുന്ന ഇടവക തിരുനാളിൽ പ്രദക്ഷിണത്തിന് ബാൻഡ് മേളം അവതരിപ്പിച്ചത് എമൗസ് വില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളാണ്

ബാൻഡ് മേളം  ഭിന്നശേഷിക്കാരായ കുട്ടികൾ  എമൗസ് വില്ല  മലപ്പുറം  band performance  specially challenged students
ബാൻഡ് മേളത്തിൽ വിസ്‌മയം തീർത്ത് ഭിന്നശേഷിക്കാരായ കുട്ടികൾ

By

Published : Jan 5, 2020, 6:07 PM IST

മലപ്പുറം: ബാൻഡ് മേളത്തിൽ വിസ്‌മയം തീർത്ത് തോണിച്ചാൽ എമൗസ് വില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾ. കഴിഞ്ഞ ആറ് വർഷമായി മാനന്തവാടി രൂപതയിലെ ദേവാലയങ്ങളിലെ പെരുന്നാളിന് ഇവര്‍ ബാൻഡ് മേളം അവതരിപ്പിക്കുന്നുണ്ട്. മുപ്പതോളം ക്രിസ്‌തീയ ഗാനങ്ങളാണ് ഇവരുടെ ബാൻഡ് മേളത്തിലൂടെ വിശ്വാസികളുടെ മനസിൽ ഇടം നേടിയത്.

ബാൻഡ് മേളത്തിൽ വിസ്‌മയം തീർത്ത് ഭിന്നശേഷിക്കാരായ കുട്ടികൾ

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനഞ്ചോളം പേരാണ് സംഘത്തിലുള്ളതെന്ന് എമൗസ് വില്ല മാനേജർ ബ്രദർ ജോർജ് പറഞ്ഞു. ഇടിവണ്ണ സെന്‍റ് തോമസ് ദേവാലയത്തിൽ നടന്നുവരുന്ന ഇടവക തിരുനാളിൽ പ്രദക്ഷിണത്തിന് ബാൻഡ് മേളം അവതരിപ്പിച്ചത് എമൗസ് വില്ലയിലെ കുട്ടികളാണ്. രാഹുല്‍ ഗാന്ധി എംപി വയനാട്ടിലെത്തിയപ്പോൾ സ്വീകരണ പരിപാടിയില്‍ ബാൻഡ് മേളം അവതരിപ്പിച്ചതിന് കുട്ടികൾക്ക് പ്രത്യേക പ്രശംസ ലഭിച്ചിരുന്നു. മുപ്പതോളം പള്ളികളിലും അമ്പതോളം പൊതുപരിപാടികളിലും ഇതിനോടകം ഇവർ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details