മലപ്പുറം: പൊന്നാനി നിയോജക മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മത്സരിക്കാൻ ക്ഷണിച്ച് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ. പൊന്നാനിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐശ്വര്യ കേരള യാത്രയിലെ രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തലയെ പൊന്നാനിയിൽ മത്സരിക്കാൻ ക്ഷണിച്ച് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ - ഐശ്വര്യ കേരള യാത്ര
പൊന്നാനിയിലെ രമേശ് ചെന്നിത്തലയുടെ പ്രസംഗം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പൊന്നാനിയിൽ മത്സരിക്കുമെന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ല എന്നും പകരമായി ആരെങ്കിലുമൊരാൾ മത്സരിക്കുമെന്നും അതാണ് തനിക്കും തന്‍റെ പ്രസ്ഥാനത്തിനും പൊന്നാനിയുടെ ജനങ്ങളുടെ പിന്തുണയുണ്ടെന്ന് കാണിക്കാനുള്ള അവസരമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ കുപ്രചരണം എങ്ങനെ പൊന്നാനിയിലെ ജനങ്ങൾ തള്ളിക്കളയും എന്ന് നോക്കാമെന്നും സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ അറിയിച്ചു. നിയമസഭയിൽ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞതും ചർച്ച നടത്തിയതുമാണ്. പൊന്നാനിയിലെ രമേശ് ചെന്നിത്തലയുടെ പ്രസംഗം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്‍റെ മുൻപിൽ വന്ന ഒരു ഫയലിൽ നിയമപരമായി തുടരുന്ന ഒരു കേസ് ഗവൺമെന്‍റ് തുടരണോ വേണ്ടയോ എന്ന് ചോദിച്ചാൽ അതിൽ നിയമപരമായ നടപടി സ്വീകരിക്കാനേ തനിക്ക് മാർഗമുള്ളൂ എന്നും ആ മാർഗത്തിന്‍റെ പേരിലാണ് രമേശ് ചെന്നിത്തലക്ക് തന്നോട് ഇത്ര ദേഷ്യം എന്നും സ്‌പീക്കർ പറഞ്ഞു.