പ്രളയ അതിജീവന സ്മരണകളുമായി സാമൂഹിക സംഗമം
തിരൂര്‍ വാഗണ്‍ ട്രാജഡി സ്‌മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന 'ജനകീയം ഈ അതിജീവനം' പരിപാടി മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
മലപ്പുറം: പ്രളയ അതിജീവന സ്മരണകളുമായി സാമൂഹിക സംഗമം തിരൂരില്‍ സമാപിച്ചു. തിരൂര്‍ വാഗണ്‍ ട്രാജഡി സ്‌മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന 'ജനകീയം ഈ അതിജീവനം' പരിപാടി മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കുള്ള വീടുകളുടെ താക്കോല്‍ ദാനവും മന്ത്രി കെ.ടി ജലീല്‍ ചടങ്ങില്‍ നിര്‍വ്വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, സി മമ്മൂട്ടി എംഎല്‍എ എന്നിവർ പങ്കെടുത്തു. തിരൂർ നഗരസഭ ചെയർമാൻ കെ ബാവ, തഹസിൽദാർ ടി. മുരളി മറ്റു ജനപ്രതിനിധികൾ, സാംസ്കാരിക നേതാക്കന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.