കേരളം

kerala

ETV Bharat / state

കുരുന്നുകൾക്ക് കൗതുകമായി ആകാശ വിളക്ക് വിക്ഷേപണം - ആകാശ വിളക്ക്

കളർ പേപ്പറിന്  പുറമേ ചെമ്പുകമ്പി , മെഴുക് എന്നിവയിൽ നിർമ്മിച്ച റോക്കറ്റ് ഉയർന്നതോടെ ആവേശമായി സ്കൂൾ അങ്കണം

കുരുന്നുകൾക്ക് കൗതുകമായി ആകാശ വിളക്ക് വിക്ഷേപണം

By

Published : Jul 23, 2019, 11:32 AM IST

Updated : Jul 23, 2019, 2:22 PM IST

മലപ്പുറം: കോട്ടയ്ക്കൽ ചോലക്കുണ്ട് ജി യു പി സ്കൂളിൽ ചാന്ദ്ര ദിനത്തിന്‍റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. റോക്കറ്റ് ആകൃതിയിൽ തയ്യാറാക്കിയ ആകാശ വിളക്ക് വിക്ഷേപണം കുരുന്നുകൾക്ക് കൗതുകമായി. കളർ പേപ്പറിന് പുറമേ ചെമ്പുകമ്പി, മെഴുക് എന്നിവയിൽ നിർമ്മിച്ച റോക്കറ്റ് ഉയർന്നതോടെ ആവേശമായി സ്കൂൾ അങ്കണം. പ്രധാന അധ്യാപകൻ അനിൽകുമാർ ചാന്ദ്ര ദിന സന്ദേശം കുരുന്നുകൾക്ക് കൈമാറി. ഒരാഴ്ചത്തെ പരിശ്രമത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂളിലെ ശാസ്ത്ര വിഭാഗത്തിലെ അംഗങ്ങളാണ് ആകാശ വിളക്കിന് നേതൃത്വം നൽകിയത്. ആകാശവിസ്മയം കാണാൻ നിരവധി രക്ഷിതാക്കളും പൂർവവിദ്യാർഥികളും അടക്കം നിരവധി പേരാണ് സ്കൂളിൽ എത്തിയത്. അധ്യാപകരായ എം റിയാസ് , അബ്ദുൽ ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.

കുരുന്നുകൾക്ക് കൗതുകമായി ആകാശ വിളക്ക് വിക്ഷേപണം
Last Updated : Jul 23, 2019, 2:22 PM IST

ABOUT THE AUTHOR

...view details