കേരളം

kerala

ETV Bharat / state

ആത്മീയ ചികിത്സയുടെ മറവിൽ പീഡനം ; യുവാവ് അറസ്റ്റിൽ - ആത്മീയ ചികിത്സ

പ്രതിയുടെ വീടിനോട് ചേർന്നുള്ള ചികിത്സാകേന്ദ്രത്തിൽ ഭർത്താവിനൊപ്പം എത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി

sexual assault under the guise of spiritual healing  sexual assault  spiritual healing  spiritual  ആത്മീയ ചികിത്സ  പീഡനം
ആത്മീയ ചികിത്സയുടെ മറവിൽ പീഡനം; യുവാവ് അറസ്റ്റിൽ

By

Published : Aug 28, 2021, 7:01 AM IST

മലപ്പുറം : ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തേഞ്ഞിപ്പലം സ്വദേശി അറസ്റ്റില്‍. ചേളാരി വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെയാണ്(36) തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ്​ ചെയ്തത്.

Also Read: കൈവിടുന്നു കൊവിഡ്, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

ഇരുപത്തിയേഴുകാരിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയാണ് മുഹമ്മദ് റഫീഖിനെതിരെ പരാതി നല്‍കിയത്. ഓഗസ്​റ്റ്​ 14നായിരുന്നു കേസിനാസ്‌പദമായ സംഭവം.

റഫീഖിന്‍റെ വീടിനോട് ചേർന്നുള്ള ചികിത്സാകേന്ദ്രത്തിൽ ഭർത്താവിനൊപ്പം എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ റഫീഖിനെ റിമാന്‍ഡ്​ ചെയ്തു.

ABOUT THE AUTHOR

...view details