കേരളം

kerala

ETV Bharat / state

ഡിഎൻഎ പരിശോധനയാവശ്യപ്പെട്ടത് തെറ്റുകാരനല്ലാത്തതിനാൽ : ജയിൽമോചിതനായതിന് പിന്നാലെ ശ്രീനാഥ് - rape case

പീഡനത്തിന് ഇരയായ 17കാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്‍ഡിലായത്

sexual abuse case DNA result is negative teenager released on bail  DNA result is negative  DNA result  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസ്  17കാരി ഗര്‍ഭിണിയായ കേസ്  ഡിഎന്‍എ ഫലം നെഗറ്റീവ്  ഡിഎന്‍എ  18 കാരന് ജാമ്യം  ശ്രീനാഥ്  ശ്രീനാഥിന് ജാമ്യം  പോക്സോ  pocso  sreenath  rape case  പീഡനം
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസ്: ഡിഎന്‍എ ഫലം നെഗറ്റീവ്, 18 കാരന് ജാമ്യം

By

Published : Aug 29, 2021, 9:08 PM IST

മലപ്പുറം : താൻ തെറ്റ് ചെയ്യാത്തതിനാലാണ് ഡിഎൻഎ പരിശോധനയ്‌ക്ക് ആവശ്യപ്പെട്ടതെന്ന് പോക്‌സോ കേസില്‍ കുറ്റം ആരോപിക്കപ്പെട്ട ശ്രീനാഥ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡിഎന്‍എ പരിശോധനാഫലം നെഗറ്റീവായതോടെ 35 ദിവസമായി ജയിൽവാസമനുഭവിച്ച ശ്രീനാഥിനെ ജാമ്യത്തില്‍ വിടുകയായിരുന്നു.

മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്‌ടു വിദ്യാര്‍ഥിയാണ് ശ്രീനാഥ്. പീഡനത്തിന് ഇരയായ 17കാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്‍ഡിലായത്.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസ്: ഡിഎന്‍എ ഫലം നെഗറ്റീവ്, 18 കാരന് ജാമ്യം

ALSO READ:പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു ; യുവതി അറസ്റ്റിൽ

ശ്രീനാഥിന്‍റെ അപേക്ഷ പ്രകാരം നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി പോക്സോ കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്.

പോക്‌സോയ്ക്കു പുറമെ 346, 376, 342 ഐപിസി വകുപ്പുകളും 18കാരനായ ശ്രീനാഥിനെതിരെ ചുമത്തിയിരുന്നു. കോടതിയുടെ പ്രത്യേക നിർദേശപ്രകാരം മണിക്കൂറുകൾക്കുള്ളിൽ തിരൂർ സബ് ജയിൽ നിന്ന് യുവാവിനെ പുറത്തിറക്കി.

അതേസമയം പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാൻ ഇനിയും വിശദമായ പുനരന്വേഷണം വേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

ABOUT THE AUTHOR

...view details