കേരളം

kerala

ETV Bharat / state

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം തീരവാസികളെ ഒഴിപ്പിച്ചു

കടൽവെള്ളം വീടുകളിലേക്ക് കയറിയതോടെ തീരദേശവാസികളെ ഒഴിപ്പിച്ചു. എം ഐ ബോയ്‌സ് ഹൈസ്കൂളിൽ ക്യാമ്പുകൾ തുറന്നു

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം തീരവാസികളെ ഒഴിപ്പിച്ചു.

By

Published : Oct 31, 2019, 6:15 PM IST

Updated : Oct 31, 2019, 7:05 PM IST

മലപ്പുറം: രണ്ടു ദിവസമായി തുടരുന്ന കടലാക്രമണം രൂക്ഷമായതോടെ പൊന്നാനിയിൽ തീര ദേശവാസികളെ ഒഴിപ്പിച്ചു. എം ഐ ബോയ്‌സ് ഹൈസ്കൂളിൽ നഗരസഭ - റവന്യൂ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പ് ആരംഭിച്ചു. അഴീക്കല്‍ മുതല്‍ പുതുപൊന്നാനി ഭാഗത്തും വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. കടല്‍ഭിത്തികള്‍ ഇല്ലാത്ത ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷം. കടൽവെള്ളം വീടുകളിലേക്ക് കയറിയതോടെ ജനജീവിതം ദുസഹമായി. തിരയെ പ്രതിരോധിക്കാന്‍ ചാക്കുകളില്‍ മണല്‍ നിറച്ച് വീടിന് മുന്നില്‍ ഇടുന്നുണ്ടെങ്കിലും ശക്തമായ തിരയില്‍ ഇവയും കടലെടുക്കുകയാണ്.

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം തീരവാസികളെ ഒഴിപ്പിച്ചു
പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, പത്തുമുറി എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. വേലിയേറ്റ സമയത്ത് തെങ്ങ് കടപുഴകി വീടിനു മുകളിലേക്ക് വീഴുമെന്ന ഭീതിയും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. മഹ ചുഴലിക്കാറ്റിനെ തുടർന്ന് തീരത്ത് മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നവംബർ മൂന്നുവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Last Updated : Oct 31, 2019, 7:05 PM IST

ABOUT THE AUTHOR

...view details