മലപ്പുറം: രാഹുൽഗാന്ധി എം.പി നല്‍കിയ ഭക്ഷ്യ കിറ്റുകൾ പുഴുവരിച്ച് നശിച്ച സംഭവത്തില്‍ കോൺഗ്രസ് ഓഫീസിനു മുന്നിൽ സേവ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഭക്ഷണ കിറ്റുകളുടെ ചുമതലയുള്ള നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എ.ഗോപിനാഥ്, മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ് പാലോളി മെഹബൂബ് എന്നിവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
രാഹുൽഗാന്ധി നൽകിയ ഭക്ഷണ കിറ്റുകൾ പുഴുവരിച്ച് നശിച്ച സംഭവം; സേവ് കോൺഗ്രസ് പ്രതിഷേധിച്ചു - ഭക്ഷ്യ കിറ്റ്
ഭക്ഷണ കിറ്റുകളുടെ ചുമതലയുള്ള നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എ.ഗോപിനാഥ്, മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ് പാലോളി മെഹബൂബ് എന്നിവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
രാഹുൽഗാന്ധി നൽകിയ ഭക്ഷ്യ കിറ്റുകൾ പുഴുവരിച്ച് നശിച്ച സംഭവം; സേവ് കോൺഗ്രസ് പ്രതിഷേധിച്ചു
രാഹുൽ ഗാന്ധി എം.പിക്കും, കെ.പി.സി.സി.പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കും ഇതു സംബന്ധിച്ച് പരാതി നൽകുമെന്നും ഇവർ അറിയിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി പരുന്തൻ നൗഷാദ്, ഉലുവാൻ ബാബു, സക്കീർ, രജീന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Last Updated : Nov 26, 2020, 6:30 AM IST