മലപ്പുറം: ഈസ്റ്റർ ദിനത്തിൽ ചാലിയാർ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സർക്കാർ സ്ഥാപനങ്ങളും, സ്വകാര്യ ആശുപത്രികളും അണുവിമുക്തമാക്കി. അകമ്പാടം പാടശേഖര സമിതി, ചാലിയാർ കേര സൊസൈറ്റി, ചാലിയാർ കർമ്മസമിതി എന്നിവർ ശുചീകരണത്തില്‍ പങ്കാളികളായി.
ഈസ്റ്റർ ദിനത്തിൽ കൊവിഡ് പ്രതിരോധ അണുനശീകരണവുമായി ചാലിയാർ പഞ്ചായത്ത്
അകമ്പാടം പാടശേഖര സമിതി, ചാലിയാർ കേര സൊസൈറ്റി, ചാലിയാർ കർമ്മസമിതി എന്നിവർ ശുചീകരണത്തില്‍ പങ്കാളികളായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പിടി ഉസ്മാൻ, പ്രതിപക്ഷ നേതാവ് പൂക്കോടൻ നൗഷാദ്, ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ടിഎൻ അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ കെ അരുൺകുമാർ, കൃഷി ഓഫീസർ എം ഉമ്മർകോയ, പാടശേഖര സമിതി പ്രസിഡന്‍റ് കാപ്പാടൻ റസാഖ്, ചാലിയാർ കേരള സൊസൈറ്റി പ്രസിഡന്‍റ് നാലകത്ത് നാസർ, കർമ്മസമിതി പ്രസിഡന്‍റ് സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നല്‍കി. അകമ്പാടം കെഎസ്ഇബി, മാവേലി സ്‌റ്റോർ, ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം, മൃഗാശുപത്രി, കുടുംബശ്രീ ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് അണു നശീകരണം നടത്തിയത്. ചുങ്കത്തറയിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അണുനശീകരണം നടത്തിയത്.