മലപ്പുറം:യുക്രൈനില്‍ അകപ്പെട്ട വിദ്യാര്‍ഥിയായ മകനെയോർത്ത് ആശങ്കയിൽ കഴിയുകയാണ് വണ്ടൂർ കൊക്കാടൻകുന്ന് സ്വദേശിയായ പിതാവ്. ടെർനോപിൽ നാഷണൽ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് മുക്കണ്ണൻ ഉബൈദുള്ളയുടെ മകന്‍ ബാസിത്ത് അഹമ്മദ്. മകനുമായി വാട്‌സ് ആപ്പ് വഴി നിലവില്‍ ആശയവിനിമയം നടത്താൻ കഴിയുന്നുണ്ടെന്നും ഇതാണ് എക ആശ്വാസമെന്നും ഉബൈദുള്ള പറയുന്നു.
യുക്രൈനില്‍ അകപ്പെട്ട വിദ്യാര്‍ഥിയായ മകനെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് പിതാവ് ALSO READ:ഭക്ഷണം വാങ്ങാനായി ഇറങ്ങി, മുന്നില്‍ ഷെല്ലാക്രമണം: യുദ്ധഭൂമിയില്‍ നിന്നും മലയാളി വിദ്യാര്‍ഥിനി
മാര്‍ച്ച് ഏഴിന് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത് നില്‍ക്കവെയാണ് യുക്രൈനില്‍ യുദ്ധമുണ്ടായത്. ഉബൈദിൻ്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് ബാസിത്ത്. യുദ്ധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബാസിത്തടക്കം കൂടെയുള്ള 12 പേർ ബങ്കറിലേക്ക് മാറിയിരുന്നു. എന്നാൽ, വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെ വാട്‌സ് ആപ്പ് വഴി ബന്ധപ്പെട്ടപ്പോൾ വീണ്ടും താമസിക്കുന്ന മുറിയിലേക്ക് മാറിയെന്ന് മകന്‍ അറിയിച്ചതായി പിതാവ് പറയുന്നു.
രണ്ടാഴ്ച്ച മുമ്പ് ഷോപ്പിങ് നടത്തിയപ്പോൾ വാങ്ങിയ പരിമിതമായ ഭക്ഷണം മാത്രമാണുള്ളത്. കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കാന്‍ കഴിയും. വെള്ളം കിട്ടാനില്ല. പുറമേ ശക്തമായ വ്യോമ ആക്രമണ ഭീതി ഉളവാക്കുന്നതായി മകന്‍ അറിയിച്ചെന്ന് പിതാവ് പറയുന്നു.