മലപ്പുറം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തു കൂടുന്നത് നിരോധിച്ചുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. നിയന്ത്രണം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി മത സംഘടനാ നേതാക്കളും രംഗത്തെത്തിയിരുന്നു.
കൂടുതൽ വായനക്ക്:കൊവിഡ് വ്യാപനം; ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ