കേരളം

kerala

ETV Bharat / state

കവളപ്പാറയിലെ രക്ഷാപ്രവർത്തനം; ജില്ല പൊലീസ് മേധാവിക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ആദരം

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീമിനാണ് സ്പെഷ്യൽ ഓപ്പറേഷൻ മെഡൽ അവാർഡ് ലഭിച്ചത്

ജില്ലാ പൊലീസ് മേധാവിക്ക് മെഡൽ  കവളപ്പാറയിലെ രക്ഷാപ്രവർത്തനം  മലപ്പുറം  ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം  മലപ്പുറം ജില്ല  malappuram  malappuram District Police Chief  Rescue operation at Kavalappara
കവളപ്പാറയിലെ രക്ഷാപ്രവർത്തനം; ജില്ലാ പൊലീസ് മേധാവിക്ക് മെഡൽ

By

Published : Nov 1, 2020, 11:59 AM IST

മലപ്പുറം:ജില്ല പൊലീസ് മേധാവി യു അബ്ദുൽ കരീമിന് 2020 ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ സ്പെഷ്യൽ ഓപ്പറേഷൻ മെഡൽ അവാർഡ് ലഭിച്ചു. 2019ൽ കവളപ്പാറയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതിനാണ് മലപ്പുറം ജില്ലാക്കാരൻ തന്നെയായ ജില്ലാ പൊലീസ് മേധാവി മെഡലിന് അർഹനായത്.

കവളപ്പാറ ദുരന്ത സമയം ജില്ലാ പൊലീസ് മേധാവി എന്ന പദവിക്ക് പുറമെ ഒരു സാധാരണകാരൻ എന്ന രീതിയിലായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രവർത്തനരീതി. രക്ഷാപ്രവര്‍ത്തനത്തിനായി യുക്തിപൂര്‍വം നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മലപ്പുറം ജില്ലയ്ക്കും കേരള പൊലീസിനും അഭിമാന നേട്ടം കൂടിയാണിത്.

യു അബ്ദുൽ കരീമിന് പുറമെ സംസ്ഥാനത്ത് നിന്ന് രണ്ട് ഇൻസ്പെക്ടർമാർക്കും രണ്ട് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർമാർക്കും മൂന്ന് പൊലീസ് കോൺസ്റ്റബിൾമാർക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകുന്ന സ്പെഷ്യൽ ഓപ്പറേഷൻ മെഡൽ ലഭിച്ചിട്ടുണ്ട്‌. കേരളത്തിൽ നിന്നും മലപ്പുറം ജില്ല പൊലീസ് മേധാവി യു അബ്ദുൽകരീം ഐപിഎസ് ഉൾപ്പെടെ എട്ടുപേരാണ് അവാർഡിന് അർഹത നേടിയത്.

ABOUT THE AUTHOR

...view details