കേരളം

kerala

ETV Bharat / state

കൊവിഡ് നിയന്ത്രണം: വീടുകളിൽ പെരുന്നാൾ നമസ്‌കാരത്തിന് ആഹ്വാനം - kerala covid

കുടുംബ സന്ദർശനങ്ങൾ ഒഴിവാക്കുകയും, ഫോൺ വഴിയുള്ള ക്ഷേമാന്വേഷണം നടത്തുകയും ചെയ്യണമെന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി അറിയിച്ചു.

കൊവിഡ് നിയന്ത്രണം  വീടുകളിൽ പെരുന്നാൾ നമസ്‌കാരം  വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ  request for Eid prayers in homes  Eid prayers in homes  wisdom islamic organisation  kerala covid  കൊവിഡ് കേരളം
കൊവിഡ് നിയന്ത്രണം: വീടുകളിൽ പെരുന്നാൾ നമസ്‌കാരത്തിന് ആഹ്വാനം

By

Published : May 12, 2021, 8:54 PM IST

മലപ്പുറം:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പെരുന്നാൾ നമസ്‌കാരം വീടുകളിൽ നടത്തണമെന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി. വീടുകളിൽ ആണെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ സാഹചര്യത്തിൽ ബന്ധുക്കൾ, അയൽവാസികൾ എന്നിവരോടൊന്നിച്ചുള്ള പ്രാർഥനകൾ സംഘടിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വീടുകളിൽ നമസ്‌കാരത്തിന് ഖുതുബ (ഉദ്ബോധനം) പ്രത്യേകമായി നടത്തേണ്ടതില്ല.

കൊവിഡ് നിയന്ത്രണം: വീടുകളിൽ പെരുന്നാൾ നമസ്‌കാരത്തിന് ആഹ്വാനം

READ MORE:കേരളത്തില്‍ 43,529 പുതിയ കൊവിഡ് രോഗികള്‍; 95 മരണം

അയൽപക്ക, കുടുംബ സന്ദർശനങ്ങൾ ഒഴിവാക്കുകയും, ഫോൺ വഴിയുള്ള ക്ഷേമാന്വേഷണം നടത്തുകയും ചെയ്യേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. മഹാമാരിയിൽ നിന്ന് രക്ഷ നേടാനുള്ള പ്രാർഥനകൾ എല്ലാവരും നിർവഹിക്കണം. പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കാൻ ശ്രദ്ധിക്കണം. സാധാരണ പെരുന്നാളിന് നടത്താറുള്ള ദാനധർമങ്ങൾ വീടുകളിൽ വെച്ചാണെങ്കിലും നമസ്‌കാര ശേഷം നിർവഹിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും സമിതി സംസ്ഥാന പ്രസിഡന്‍റ് പി.എൻ അബ്‌ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് എന്നിവർ അറിയിച്ചു.

ALSO READ:നിലമ്പൂരിൽ ലോക്ക്ഡൗണിന്‍റെ ഭാഗമായി അടച്ച വഴികൾ പലതും തുറന്ന നിലയിൽ

ABOUT THE AUTHOR

...view details