കേരളം

kerala

By

Published : Jan 7, 2020, 5:01 PM IST

Updated : Jan 7, 2020, 5:54 PM IST

ETV Bharat / state

ചെട്ടിപ്പടി - എടവണ്ണത്തറ - കാര്യാട് റോഡ് നവീകരണം തുടങ്ങി

വയൽ പ്രദേശത്ത് റോഡിലേക്ക് വെള്ളം കയറാത്ത വിധത്തിൽ ഉയർത്തിയാണ് നവീകരണം നടത്തുന്നത്. തുറമുഖ വികസന വകുപ്പിന്‍റെ ഫണ്ട് റോഡ് വികസനത്തിന് വിനിയോഗിക്കുന്നതിലെ സാങ്കേതിക തടസങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് നിർമാണം തുടങ്ങാനായത്.

ചെട്ടിപ്പടി - എടവണ്ണത്തറ - കാര്യാട് റോഡ് നവീകരണം തുടങ്ങി  Renovation of Chettippadi - Edavanathara - Kariyad road started
ചെട്ടിപ്പടി - എടവണ്ണത്തറ - കാര്യാട് റോഡ് നവീകരണം തുടങ്ങി

മലപ്പുറം: മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് യാത്രാ സൗകര്യമാകുന്ന ചെട്ടിപ്പടി - എടവണ്ണത്തറ - കാര്യാട് റോഡ് നവീകരണം തുടങ്ങി. തുറമുഖ വികസന വകുപ്പിൽ നിന്ന് അനുവദിച്ച 69 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് കെട്ടി ഉയർത്തിയുള്ള നവീകരണം ആരംഭിച്ചത്. പരപ്പനങ്ങാടി നഗരസഭയിലെ ഏഴാം ഡിവിഷനിൽപ്പെടുന്ന മേഖലയിലാണ് ചെട്ടിപ്പടി -എടവണ്ണത്തറ - കാര്യാട് റോഡ്. വയലിന് നടുവിലൂടെ റോഡ് കടന്നു പോകുന്ന ഭാഗത്ത് ഇരുവശവും കോൺക്രീറ്റ് ഭിത്തി മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. താനൂർ ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ മേൽനോട്ടത്തിലാണ് നവീകരണം. കൂട്ടു മൂച്ചി, ചേളാരി, കളിയാട്ടമുക്ക്, തലപ്പാറ, പരപ്പനങ്ങാടി തുടങ്ങിയ മേഖലകളിലേക്ക് ഈ റോഡ് വഴി എളുപ്പത്തിൽ എത്താനാകും. കീഴ്‌ച്ചിറയിലെ കുടുംബങ്ങൾക്കും റോഡ് നവീകരണം ഗുണകരമാകും.

ചെട്ടിപ്പടി - എടവണ്ണത്തറ - കാര്യാട് റോഡ് നവീകരണം തുടങ്ങി

തീരദേശ വികസന ഫണ്ട് തീരദേശ മേഖലയിൽ നിന്ന് എട്ട് കിലോമീറ്റർ പരിധിയിൽ വിനിയോഗിക്കാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതോടെയാണ് നെടുവ വില്ലേജിൽപ്പെടുന്ന ചെട്ടിപ്പടി -എടവണ്ണത്തറ - കാര്യാട് റോഡ് നവീകരണത്തിന് തുറമുഖ വികസന ഫണ്ട് ലഭ്യമാക്കാനായത്. തുറമുഖ വികസന വകുപ്പിന്‍റെ ഫണ്ട് റോഡ് വികസനത്തിന് വിനിയോഗിക്കുന്നതിലെ സാങ്കേതിക തടസങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് നിർമാണം തുടങ്ങാനായത് .

Last Updated : Jan 7, 2020, 5:54 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details