കേരളം

kerala

ETV Bharat / state

കൊവിഡ് രോഗിക്ക് നേരെ പീഡനശ്രമം; ആംബുലൻസ് അറ്റൻഡര്‍ കസ്റ്റഡിയില്‍

സംസ്ഥാനത്ത് രണ്ടാം തവണയാണ് കൊവിഡ് രോഗിയായ യുവതിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.

malappuram  Perintalmanna  rape attempt  കൊവിഡ് രോഗിക്ക് നേരെ പീഡനശ്രമം  ആംബുലൻസ് അറ്റൻഡര്‍
പെരിന്തൽമണ്ണയിൽ കൊവിഡ് രോഗിക്ക് നേരെ പീഡനശ്രമം; ആംബുലൻസ് അറ്റൻഡര്‍ കസ്റ്റഡിയില്‍

By

Published : May 14, 2021, 11:44 PM IST

Updated : May 15, 2021, 7:08 AM IST

മലപ്പുറം: പെരിന്തൽമണ്ണയിൽ കൊവിഡ് രോഗിക്കുനേരെ പീഡനശ്രമമെന്ന് പരാതി. വണ്ടൂർ സ്വദേശിയായ യുവതിക്ക് നേരെയാണ് സ്വകാര്യ ആംബുലൻസിലെ അറ്റൻഡറില്‍ നിന്ന് പീഡനശ്രമമുണ്ടായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് പുലാമന്തോൾ സ്വദേശി പ്രശാന്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

also read: അച്ഛന്‍റെ ക്രൂരത, ഓട്ടിസം ബാധിച്ച കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് രോഗിയായ യുവതിയെ സ്കാനിങ് നടത്താൻ കൊണ്ടു പോകുന്നതിനിടയിലാണ് ആംബുലൻസ് അറ്റൻഡറായ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. കൊവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച് പ്രതികരിക്കാൻ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നുവെന്നും ഇക്കാരണത്താലാണ് പരാതി നല്‍കാന്‍ വെെകിയതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

Last Updated : May 15, 2021, 7:08 AM IST

ABOUT THE AUTHOR

...view details