കേരളം

kerala

ETV Bharat / state

വൈദ്യുതി ചാർജ് വർധിപ്പിച്ച സർക്കാര്‍ നടപടി ഇരുട്ടടി; രമേശ് ചെന്നിത്തല - electricity charge hike

ജനങ്ങളെ ഷോക്കടിപ്പിക്കുന്ന തീരുമാനമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വൈദ്യുതി ചാർജ് വർധിപ്പിച്ച സർക്കാര്‍ നടപടി ഇരുട്ടടിയായി; രമേശ് ചെന്നിത്തല

By

Published : Jul 8, 2019, 11:20 PM IST

Updated : Jul 9, 2019, 1:16 PM IST

മലപ്പുറം: വൈദ്യുതി ചാർജ് വർധിപ്പിച്ച സർക്കാരിന്‍റെ നടപടി ഇരുട്ടടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ ഷോക്കടിപ്പിക്കുന്ന തീരുമാനമാണിത്. ഇടത് സർക്കാർ കൊള്ള നടത്തുകയാണ്. അധിക നികുതി പലവിധത്തിൽ സർക്കാർ പിരിക്കുന്നുണ്ടെന്നും പ്രളയ സെസും സർവീസ് നികുതിയും ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായിരിക്കുകയാണ് വൈദ്യുതി വകുപ്പ്. കെഎസ്ഇബിക്ക് കിട്ടാനുള്ള കുടിശിക പിരിക്കാതെയാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നത്. കാരുണ്യ പദ്ധതി സർക്കാർ അട്ടിമറിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

വൈദ്യുതി ചാർജ് വർധിപ്പിച്ച സർക്കാര്‍ നടപടി ഇരുട്ടടി; രമേശ് ചെന്നിത്തല

ആയുഷ്‌മാന്‍ പദ്ധതി ഇതുവരെ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ സർക്കാർ കയ്യിട്ട് വാരുകയാണ്. കഴിഞ്ഞ വർഷം വികസന പ്രവർത്തനങ്ങൾക്ക് ചിലവഴിച്ച തുക ഈ വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്ന് എടുക്കാനാണ് നിർദ്ദേശം. പ്രളയ ഫണ്ട് പോലും വകമാറ്റുന്നു. സർക്കാരിന്‍റെ കൊള്ളയുടെ അവസാനത്തെ ഉദാഹരണമാണ് വൈദ്യുതി ചാർജ് വർധനവെന്നും യുഡിഎഫ് ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല വ്യക്തമാക്കി.

Last Updated : Jul 9, 2019, 1:16 PM IST

ABOUT THE AUTHOR

...view details