കേരളം

kerala

ETV Bharat / state

മെട്രോമാനാകാന്‍ ജയസൂര്യ; രാമസേതു എത്തുന്നു - മെട്രോമാന്‍

സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പൊന്നാനിയിലെ വീട്ടില്‍ വച്ച് ഇ. ശ്രീധരന്‍ പുറത്തിറക്കി.

മെട്രോമാനാകാന്‍ ജയസൂര്യ; രാമസേതു എത്തുന്നു

By

Published : Jul 24, 2019, 3:23 AM IST

Updated : Jul 24, 2019, 2:18 PM IST

മലപ്പുറം:മെട്രോമാന്‍ ഇ ശ്രീധരന്‍റെ ജീവിതം സിനിമയാകുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാമസേതു എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ജയസൂര്യയാണ് ശ്രീധരനായി വേഷമിടുന്നത്. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പൊന്നാനിയിലെ വീട്ടില്‍ വച്ച് ഇ.ശ്രീധരന്‍ പുറത്തിറക്കി. സുരേഷ്ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോവരെ നീളുന്ന ഇ ശ്രീധരന്‍റെ ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പശ്ചാത്തലം. 30 വയസുള്ള ഇ.ശ്രീധരനില്‍ തുടങ്ങുന്ന കഥ കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന എണ്‍പത്തേഴുകാരനായ മെട്രോമാനിലേക്കും നീളുന്നുണ്ട്. വീഡിയോ ജോക്കിയായിരുന്ന അരുണ്‍ നാരായണന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സും സുപ്രധാന കഥാപാത്രം കൈകാര്യം ചെയ്യും. ജനുവരിയില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രം വിഷുവിന് തീയേറ്ററില്‍ എത്തും എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

മെട്രോമാനാകാന്‍ ജയസൂര്യ; രാമസേതു എത്തുന്നു
Last Updated : Jul 24, 2019, 2:18 PM IST

ABOUT THE AUTHOR

...view details