കേരളം

kerala

ETV Bharat / state

നിലമ്പൂരിലെ വസതിയിലെത്തി ആര്യാടന് അന്തിമോപചാരമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി - ആര്യാടന്‍ രാഹുല്‍ ഗാന്ധി അനുശോചനം

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു, മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ അന്ത്യം. വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്കൊപ്പമെത്തിയാണ് രാഹുല്‍ അന്ത്യോപചാരം അര്‍പ്പിച്ചത്

Aryadan Muhammad  Rahul gandhi expressed condolences to Aryadan  Rahul gandhi  ആര്യാടന് അന്തിമോപചാരമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി  ആര്യാടൻ മുഹമ്മദിന്‍റെ അന്ത്യം  political life of Aryadan Muhammad  ആര്യാടൻ മുഹമ്മദിന് ആദരാജ്ഞലികൾ  condolences to Aryadan Muhammad
നിലമ്പൂരിലെ വസതിയിലെത്തി ആര്യാടന് അന്തിമോപചാരമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

By

Published : Sep 25, 2022, 3:34 PM IST

Updated : Sep 25, 2022, 3:51 PM IST

മലപ്പുറം :ആര്യാടൻ മുഹമ്മദിന് ആദരാഞ്ജലികള്‍ അർപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആര്യാടന്‍റെ വസതിയിലെത്തിയാണ് രാഹുൽ അന്തിമോപചാരം അര്‍പ്പിച്ചത്. ഇന്ന് (സെപ്‌റ്റംബര്‍ 25) രാവിലെ 11.45ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കൊപ്പമാണ് അദ്ദേഹം എത്തിയത്.

ആര്യാടന് അന്തിമോപചാരമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

Also Read:മുൻമന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

അവസാനമായി പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് വീടിന് മുന്‍പില്‍ തടിച്ചുകൂടിയത്. രമ്യ ഹരിദാസ് എംപി, ജെബി മേത്തർ എംപി, എപി അനിൽകുമാർ എംഎൽഎ, കെടി ജലീൽ, പിവി അബ്‌ദുള്‍ വഹാബ് എംപി, ഉബൈദുള്ള എംഎൽഎ, പികെ ബഷീർ എംഎൽഎ, അബ്‌ദുള്‍ ഹമീദ് എംഎൽഎ, ടിഎൻ പ്രതാപൻ എംപി തുടങ്ങിയ നേതാക്കൾ ആദരാഞ്ജലികള്‍ അർപ്പിച്ചു.

Also Read:പറയാനുള്ളത് പറഞ്ഞും പാർട്ടിയെ വളർത്തിയും വളർന്ന ആര്യാടൻ വിടപറയുമ്പോൾ

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ (87) വിയോഗം ഇന്ന് രാവിലെയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു. എഴുപത് വർഷം നീണ്ട രാഷ്‌ട്രീയ ജീവിതത്തിനാണ് വിരാമമായത്.

Last Updated : Sep 25, 2022, 3:51 PM IST

ABOUT THE AUTHOR

...view details