മലപ്പുറം:ജലവിഭവ വകുപ്പിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതികള്‍ക്കായി പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്‍റേതല്ല. കോടതിയുടെ വിമര്‍ശനത്തില്‍ ഉണ്ടായ റോഡുകളില്‍ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്‍റേത്. ജലവിഭവ വകുപ്പ് ഉത്തരവാദിത്വം കാണിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
'പൊളിക്കുന്ന റോഡ് നേരെയാക്കേണ്ട ബാധ്യത ജല അതോറിറ്റിക്ക് തന്നെ': മുഹമ്മദ് റിയാസ് ALSO READ: Mofiya Parveen suicide: സുധീറിനെതിരെ പരാതി ഇതാദ്യമല്ല, പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍
ജില്ലയിലെ തീരദേശ, മലയോര മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. മഴയെ അതിജീവിക്കുന്ന റോഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യകള്‍ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതില്‍ പ്രധാന തടസം. എടപ്പാള്‍ മേല്‍പ്പാലത്തിന്‍റെ ടാറിങ് മഴ കഴിഞ്ഞ ശേഷമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കരാറുകാര്‍ക്ക് റോഡ് തകര്‍ന്നതിലെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാവില്ലെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.