മലപ്പുറം: നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ പി.വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു. അര്‍ധരാത്രിയില്‍ കോളനിയില്‍ എത്തിയത് ദുരുദ്ദേശത്തോടെയെന്നാരോപിച്ചാണ് എംഎല്‍എയെ തടഞ്ഞത്. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ഇതേതുടർന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. എംഎല്‍എയെ തടഞ്ഞതിന് പിന്നാലെ സ്ഥലത്ത് സംഘടിച്ച എല്‍ഡിഎഫ്–യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘർഷം നടന്നത്. എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിരവധി യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
പി.വി അന്‍വര്‍ എംഎല്‍എയെ നിലമ്പൂര്‍ കോളനിയില്‍ നാട്ടുകാര്‍ തടഞ്ഞു;നടന്നത് വധശ്രമമെന്ന് എംഎല്‍എ - സംഘർഷം
എംഎല്‍എയെ തടഞ്ഞതിന് പിന്നാലെ സ്ഥലത്ത് സംഘടിച്ച എല്‍ഡിഎഫ്–യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘർഷം നടന്നത്.
നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ പി.വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു
അതേസമയം, മദ്യവും പണവും നൽകി വോട്ടർമാരെ സ്വാധീനിക്കാനാണ് സ്ഥലത്തെത്തിയതെന്ന യുഡിഎഫ് ആരോപണം എംഎൽഎ നിഷേധിച്ചു. പ്രദേശത്ത് എത്തിയത് രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായിട്ടെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് നേരെ നടന്നത് വധശ്രമമാണെന്നും പിന്നില്‍ ആര്യാടന്‍റെ ഗുണ്ടകളാണെന്നും പി.വി അന്‍വര്‍ എംഎല്‍എ. എംഎൽഎയെ തടഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടു.
Last Updated : Dec 12, 2020, 10:47 AM IST