മലപ്പുറം: നിലമ്പൂർ നിയോജകമണ്ഡലത്തിൽ നിലമ്പൂർ റീ ബിൽഡ് പദ്ധതി പ്രകാരമുളള പ്രവർത്തികളുടെ 95 ശതമാനവും പൂർത്തികരിച്ചതായി പി.വി.അൻവർ എം.എൽ.എ. പാതാറിൽ എം.സ്വരാജ് എം.എൽ.എയ്ക്കൊപ്പം സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടും സ്ഥലവും നഷ്‌ട്ടപ്പെട്ട ഏകദേശം 95 ശതമാനം പേർക്കും സർക്കാർ സഹായം നൽകി കഴിഞ്ഞു. ബാക്കി 5 ശതമാനവും ഉടൻ നൽകും ഇതിനുള്ള നടപടികൾ പൂർത്തിയായി. എം.എൽ.എ എന്ന നിലയിൽ താനും, ജനങ്ങളും ഏറെ സംതൃപ്തരാണ്.
നിലമ്പൂർ റീ ബിൽഡ് 95 ശതമാനവും പണികളും പൂർത്തികരിച്ചതായി പി.വി.അൻവർ എം.എൽ.എ.
വീടും സ്ഥലവും നഷ്‌ട്ടപ്പെട്ട ഏകദേശം 95 ശതമാനം പേർക്കും സർക്കാർ സഹായം നൽകി കഴിഞ്ഞു.
തെറ്റിദ്ധാരണകൾ നടത്താൻ ചിലർ നടത്തിയ ശ്രമം ജനങ്ങൾ തിരിച്ചറിഞ്ഞതായും എം.എൽ.എ. പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ കാര്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ കാണിച്ച ആത്മാർത്ഥയും ജനങ്ങൾക്ക് അറിയാമെന്നും പ്രളയഭീതി നേരിടുന്നതിന് എല്ലാ മുന്നൊരുക്കളും നടത്തിയിട്ടുണ്ടെന്നും, ജില്ല കലക്ടർ ഉൾപ്പെടെ എല്ലാവരും ഏറെ ജാഗ്രതയോടെ പ്രവർത്തിച്ചു വരുന്നതായും എം.എൽ.എ പറഞ്ഞു. നിലമ്പൂർ മേഖലയിലെ 6 ദുരിതാശ്വാസ ക്യാമ്പുകളും എം.എൽ.എ സന്ദർശിച്ചു. പൂക്കോട്ടുമണ്ണ റെഗുലേറ്റർ കം ബ്രിഡ്ജ് സന്ദർശിച്ച് നിലവിലെ സാഹചര്യം ജനപ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, അഗ്നിശമന സേന എന്നിവരുമായി ചർച്ച ചെയ്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.