കേരളം

kerala

ETV Bharat / state

ക്രഷര്‍ തട്ടിപ്പ് കേസിൽ പിവി അൻവറിന് തിരിച്ചടി ; അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ - പിവി അൻവർ എംഎൽഎ

അന്വേഷണ റിപ്പോർട്ട് ഈ മാസം 26ന് കോടതിയിൽ സമർപ്പിക്കാനും തുടര്‍ന്ന് എല്ലാ രണ്ടാഴ്ചയും പുരോഗതി കോടതിയെ അറിയിക്കാനും ക്രൈം ബ്രാഞ്ച് സംഘത്തോട് കോടതി

crusher fraud case  pv anwar  manjeri cjm court  manjeri cjm to oversee investigation  ക്രഷര്‍ തട്ടിപ്പ് കേസ്  പിവി അൻവർ എംഎൽഎ  pv anwar mla
ക്രഷര്‍ തട്ടിപ്പ് കേസിൽ പിവി അൻവറിന് തിരിച്ചടി; അന്വേഷണ മേൽനോട്ടം മഞ്ചേരി സി.ജെ.എം കോടതിക്ക്

By

Published : Aug 11, 2021, 4:58 PM IST

മലപ്പുറം:പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായ ക്രഷര്‍ തട്ടിപ്പ് കേസിന്‍റെ അന്വേഷണ മേല്‍നോട്ടം മഞ്ചേരി സി.ജെ.എം കോടതി ഏറ്റെടുത്തു. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. രശ്‌മിയുടേതാണ് ഉത്തരവ്.

Also Read:സർക്കാരിന് തിരിച്ചടി ; ഇ.ഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്‌ത് ഹൈക്കോടതി

കേസിന്‍റെ അന്വേഷണ റിപ്പോർട്ട് ഈ മാസം 26ന് കോടതിയിൽ സമർപ്പിക്കാനും തുടര്‍ന്ന് എല്ലാ രണ്ടാഴ്ചയും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തോട് കോടതി നിര്‍ദേശിച്ചു.

കര്‍ണാടകയിലെ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം രൂപ പി.വി അന്‍വര്‍ എം.എല്‍.എ തട്ടിയെടുത്തെന്നാണ് കേസ്. ഹൈക്കോടതി നിർദേശപ്രകാരം അന്വേഷിക്കുന്ന കേസിൽ യാതൊരു പുരോഗതിയും ഇല്ലെന്ന് കാട്ടി മലപ്പുറം നടുത്തൊടി സ്വദേശി സലീം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

അന്വേഷണം ആരംഭിച്ച് രണ്ട് വർഷമായിട്ടും പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റുചെയ്യുകയോ ക്രഷര്‍ സംബന്ധമായ രേഖകള്‍ കണ്ടെടുക്കുകയോ ചെയ്‌തിട്ടില്ല. ഇതോടെ വ്യാജരേഖകള്‍ ചമച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും മേൽനോട്ടം കോടതി ഏറ്റെടുക്കണമെന്നുമായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.

ക്രഷര്‍ തട്ടിപ്പ് കേസ്

കര്‍ണാടയിലെ ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീര്‍പന്തല്‍ പഞ്ചായത്തിലെ മാലോടത്ത് കരായ എന്ന സ്ഥലത്ത് കെ.ഇ സ്റ്റോണ്‍സ് ആന്‍റ് ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്ന് കാട്ടി പിവി. അൻവർ എംഎൽഎ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

50 ലക്ഷം രൂപ നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്നായിരുന്നു വാഗ്ദാനം. തട്ടിപ്പുസംബന്ധിച്ച് സലീം അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു.

നടപടിയില്ലാതായതോടെ മഞ്ചേരി പൊലീസിനെ സമീപിച്ചെങ്കിലും എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ അവർ തയ്യാറായില്ല. തുടര്‍ന്ന് 2017ല്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജീസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.

തുടര്‍ന്ന് ജാമ്യമില്ലാവകുപ്പായ ഐ.പി.സി 420 (വഞ്ചനാക്കുറ്റം) പി.വി അന്‍വറിനുമേല്‍ പൊലീസ് ചുമത്തി. എന്നാല്‍ തട്ടിപ്പുകേസ് സിവില്‍കേസാക്കി മാറ്റാനായിരുന്നു പൊലീസ് ശ്രമം. ഇതോടെ കേസിൽ അട്ടിമറി ആരോപിച്ച് സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Also Read: കുട്ടനാട്ടിലെ വെള്ളപ്പൊക്കം : ജനം പാലായനം ചെയ്യുന്നുവെന്ന് പ്രതിപക്ഷം

എം.എല്‍.എ പ്രതിയായ കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഗൗരവത്തിലെടുത്ത ഹൈക്കോടതി 2018 നവംബര്‍ 13ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ റിവ്യൂ ഹര്‍ജി നൽകിയെങ്കിലും തള്ളിപ്പോവുകയായിരുന്നു.

ദുബായില്‍ പെട്രോളിയം എന്‍ജിനീയറായ സലീം ആറുതവണയാണ് നാട്ടിലെത്തി അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്തത്. പ്രതിയായ പി.വി അന്‍വര്‍ വിദേശത്തായതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കിയത് നേരത്തെ വിവാദമായിരുന്നു.

പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസിന്‍റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത് സര്‍ക്കാരിനും തിരിച്ചടിയാവുകയാണ്.

കഴിഞ്ഞ പിണറായി സര്‍ക്കാരിന്‍റെകാലത്ത് അന്നത്തെ എം.എല്‍.എയായിരുന്ന എം.സി കമറുദ്ദീനെ സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റുചെയ്തപ്പോള്‍ പി.വി അന്‍വറിനെ സംരക്ഷിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ABOUT THE AUTHOR

...view details