കേരളം

kerala

ETV Bharat / state

പ്രചാരണങ്ങള്‍ക്ക്‌ മറുപടിയുമായി വീണ്ടും പിവി അന്‍വറിന്‍റെ ഫേസ്‌ബുക്ക് വീഡിയോ - facebook video

കയ്യില്‍ സ്വത്ത് ഉണ്ടായിട്ടും ബാധ്യത തീര്‍ക്കാനായില്ല. തന്‍റെ ഭൂമി വാങ്ങിയാല്‍ കേസുണ്ടാകുമെന്നും പ്രചരിപ്പിച്ചുവെന്ന് അന്‍വര്‍

പിവി അന്‍വറിന്‍റെ ഫേസ്‌ബുക്ക് വീഡിയോ  നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍  ഫേസ്‌ബുക്ക് വീഡിയോ  pv anvar mla  facebook video  facebook
പ്രചാരണങ്ങള്‍ക്ക്‌ മറുപടിയുമായി വീണ്ടും പിവി അന്‍വറിന്‍റെ ഫേസ്‌ബുക്ക് വീഡിയോ

By

Published : Mar 8, 2021, 2:19 PM IST

Updated : Mar 8, 2021, 7:26 PM IST

മലപ്പുറം: തനിക്കെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി വീണ്ടും ഫേസ്‌ബുക്ക് വീഡിയോയുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ബാധ്യതകള്‍ തീര്‍ക്കാനാണ് താന്‍ പശ്ചിമ ആഫ്രിക്കയില്‍ തുടരുന്നതെന്നും ഇവിടെ ചെയ്യുന്നതെല്ലാം വീഡിയോ വഴി തുര്‍ന്നും അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ നിന്ന്‌ തിരിച്ച്‌ ഒന്നും പ്രതീക്ഷിച്ചിട്ടില്ല. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്ക്കറ്റ്‌ വാങ്ങാനുള്ള പണം പോലും എംഎല്‍എയും ശമ്പളത്തില്‍ നിന്നും എടുത്തിട്ടില്ല. എംഎല്‍എമാര്‍ക്ക് അനുവദിച്ചിട്ടുള്ള മൂന്ന് ലക്ഷം രൂപയുടെ ഡീസലും 75,000 രൂപയുടെ ട്രെയിന്‍ അലവന്‍സും മാത്രമാണ് സര്‍ക്കാരില്‍ നിന്നും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണങ്ങള്‍ക്ക്‌ മറുപടിയുമായി വീണ്ടും പിവി അന്‍വറിന്‍റെ ഫേസ്‌ബുക്ക് വീഡിയോ

സ്വത്ത് ഉണ്ടായിട്ടും ബാധ്യത തീര്‍ക്കാന്‍ കഴിയാത്ത നിര്‍ഭാഗ്യവാനാണ് താന്‍. ബാധ്യതയുടെ ഇരട്ടി സ്വത്തുണ്ട്. എന്നാല്‍ തന്‍റെ ഭൂമിയിൽ നിന്ന് ഒരിഞ്ച് വാങ്ങാൻ ആരും ധൈര്യപ്പെടുന്നില്ല. അൻവറിന്‍റെ ഭൂമിയോ അപാർട്മെന്‍റോ വീടോ വാങ്ങിയാൽ അതൊന്നും നിയമപരമല്ലെന്നും അതിനുമേൽ നാളെ കേസ് വരും കുടുങ്ങുമെന്നുമുള്ള വാർത്തകൾ പ്രചരിപ്പിച്ചു. ബാധ്യത തീർക്കാനുള്ള ഭൂമിയും സമ്പത്തും കയ്യിലുണ്ടായിട്ടും അത് വിറ്റ് ബാധ്യത തീർക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ ഇനിയെന്ത് ചെയ്യണമെന്ന ആലോചനയിലാണ് നിയമസഭാ സാമാജികന്‍റെ അവസാനത്തെ മൂന്നുമാസം മണ്ഡലത്തിൽ നിന്ന് പുറത്തേക്ക് വരേണ്ടിവന്നതെന്നും അൻവർ പറഞ്ഞു.

Last Updated : Mar 8, 2021, 7:26 PM IST

ABOUT THE AUTHOR

...view details