മലപ്പുറം: സ്‌കൂൾ മാനേജ്മെന്‍റിന്‍റെ അനാസ്ഥ ചോദ്യം ചെയ്‌ത പിടിഎ പ്രസിഡന്‍റിന്‍റെ മകളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി. എടപ്പാൾ കാലടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളിനെതിരെയാണ് അഭിഭാഷകൻ കൂടിയായ രക്ഷിതാവ് പരാതിയുമായി രംഗത്തെത്തിയത്. ശങ്കർ, കവിത ശങ്കര്‍ ദമ്പതികളുടെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകളുടെ പഠനമാണ് രക്ഷിതാക്കളുടെയും സ്‌കൂൾ മാനേജ്മെന്‍റിന്‍റെയും തർക്കം കാരണം അനിശ്ചിതത്വത്തിലായത്.
മാനേജ്മെന്‍റിനെ ചോദ്യം ചെയ്‌തു; വിദ്യാർഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി - edappal news
വിദ്യാർഥിയുമായി ബന്ധപ്പെട്ട യാതൊരു പരാതിയും ഇല്ലെന്നിരിക്കെ കാരണം കൂടാതെയാണ് തന്‍റെ മകളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചു
വിദ്യാർഥിയുമായി ബന്ധപ്പെട്ട യാതൊരു പരാതിയും ഇല്ലെന്നിരിക്കെ കാരണം കൂടാതെയാണ് തന്‍റെ മകളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതെന്ന് കുട്ടിയുടെ മാതാവ് കവിത ശങ്കർ ആരോപിച്ചു. മകളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയത് ന്യായീകരിക്കാൻ കഴിയില്ലെന്നും സ്‌കൂൾ മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയും അഴിമതിയും ചൂണ്ടിക്കാട്ടിയതിന്‍റെ പ്രതികാരമായാണ് തന്‍റെ മകളെ കരുവാക്കിയതെന്നും കവിത ശങ്കർ പറഞ്ഞു.
തകർന്ന ചുറ്റുമതിൽ പുനർനിർമിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിട്ടും മതിൽ നിർമിക്കാൻ സ്‌കൂൾ മാനേജ്മെന്‍റ് തയ്യാറാവാത്തത് ഇവരുടെ നേതൃത്വത്തില്‍ പിടിഎ ചോദ്യം ചെയ്യുകയും വീണ്ടും പരാതി നൽകുകയും ചെയ്‌തിരുന്നു. മാനേജ്മെന്‍റ് നടപടി ചോദ്യം ചെയ്‌ത മറ്റ് പിടിഎ ഭാരവാഹികളുടെ മകൾക്കും സ്‌കൂളിൽ നിന്ന് മാനസികമായ പീഡനം നേരിടേണ്ടിവന്നെന്നും കവിത ശങ്കർ ആരോപിച്ചു. കുട്ടിയെ അകാരണമായി പിരിച്ചുവിട്ട സ്‌കൂൾ മാനേജ്മെന്‍റിനെതിരെ ജില്ലാ കലക്‌ടർക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കൾ.