കേരളം

kerala

ETV Bharat / state

ആര്യാടൻ ഷൗക്കത്തിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് നിലമ്പൂരിൽ പ്രകടനം

പാർട്ടി ആര്യാടൻ ഷൗക്കത്തിന് പട്ടാമ്പി സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും നിലമ്പൂർ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലായിരുന്നു

Protest in Nilambur demanding seat for Aryadan Shaukat  ആര്യാടൻ ഷൗക്കത്തിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് നിലമ്പൂരിൽ പ്രകടനം  ആര്യാടൻ ഷൗക്കത്ത് വാർത്തകൾ  നിലമ്പൂർ നിയോജകമണ്ഡലം വാർത്തകൾ
ആര്യാടൻ ഷൗക്കത്തിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് നിലമ്പൂരിൽ പ്രകടനം

By

Published : Mar 16, 2021, 2:35 AM IST

മലപ്പുറം: ആര്യാടൻ ഷൗക്കത്തിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നിലമ്പൂരിൽ പ്രകടനം നടത്തി. ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശിന് സീറ്റ് നൽകാനുള്ള നീക്കം വന്നതോടെയാണ് പ്രവർത്തകർ പ്രകടനവുമായി എത്തിയത്. ബ്ലോക്ക്, മണ്ഡലം, നിയോജക മണ്ഡലം ഭാരവാഹികൾ പ്രകടനത്തിൽ പങ്കെടുത്തില്ല.

ആര്യാടൻ ഷൗക്കത്തിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് നിലമ്പൂരിൽ പ്രകടനം

എന്നാൽ നിലമ്പൂർ ബ്ലോക്ക്, മുനിസിപ്പൽ കോൺഗ്രസ് കമ്മറ്റികളുടെ മൗനാനുവാദതോടെയായിരുന്നു പ്രകടനം നടന്നത്. പാർട്ടി നേതൃത്വത്തിനെതിരെയുള്ള പ്രകടനത്തിന് നേതൃത്വം നൽകിയാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന ഭയമാണ് നേതാക്കൾ വിട്ടുനിൽക്കാൻ കാരണം. പാർട്ടി ആര്യാടൻ ഷൗക്കത്തിന് പട്ടാമ്പി സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും നിലമ്പൂർ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലായിരുന്നു. പ്രകടനത്തിന് യൂത്ത് കോൺഗ്രസ് മുനിസിപ്പൽ കമ്മറ്റി പ്രസിഡന്‍റ് മൂർഖൻ മാനു, ഷിബു പാടിക്കുന്ന്, അർജുൻ, യൂസഫ് കാളി മഠത്തിൽ എന്നിവർ നേതൃത്വം നൽകി.

ABOUT THE AUTHOR

...view details