മലപ്പുറം:സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവ് നായ ശല്യത്തിൽ നിന്നും രക്ഷനേടാൻ വ്യത്യസ്‌തമായ സമരരീതിയുമായി യുവാവ്. സുരക്ഷിതമായ കൂട്ടിനുള്ളിൽ മലപ്പുറം കലക്ടറേറ്റിലേക്ക് കാൽനടയാത്ര നടത്തിയാണ് യുവാവിന്‍റെ സമരം. മലപ്പുറം ചുങ്കത്തറ സ്വദ്ദേശിയായ തച്ചംപറ്റ അബൂബക്കർ ആണ് വഴിക്കടവിൽ നിന്നും കലക്ടറേറ്റിലേക്ക് ഒറ്റയാൾ യാത്ര നടത്തുന്നത്.
തെരുവ് നായ ശല്യം: കൂട്ടിനുള്ളിൽ മലപ്പുറം കലക്ടറേറ്റിലേക്ക് കാൽനടയാത്രയുമായി അബൂബക്കർ - dog bite
മലപ്പുറം ചുങ്കത്തറ സ്വദ്ദേശിയായ അബൂബക്കർ ആണ് വഴിക്കടവിൽ നിന്നും മലപ്പുറം കലക്ടറേറ്റിലേക്ക് സുരക്ഷിതമായ കൂട്ടിനുള്ളിൽ ഒറ്റയാൾ യാത്ര നടത്തുന്നത്.
വഴിക്കടവിൽ നിന്നും നാല് ദിവസം മുൻപാണ് അബൂബക്കർ കാൽനടയാത്ര ആരംഭിച്ചത്. തെരുവ് നായ ശല്യത്തിൽ നിന്നും രക്ഷപ്പെടാൻ സുരക്ഷിതമായ കൂട്ടിനുള്ളിലാണ് അബുബക്കറിന്‍റെ യാത്ര. തെരുവ് നായ ശല്യം രൂക്ഷമായാൽ ഭാവിയിൽ ആളുകൾ ഇത്തരം കൂടുകളിൽ സഞ്ചരിക്കേണ്ടി വരുമെന്ന സന്ദേശമാണ് അബൂബക്കർ യാത്രയിലൂടെ നൽകുന്നത്.
തെരുവ് നായ ശല്യം മൂലം പൊറുതിമുട്ടുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നും അബൂബക്കർ പറയുന്നു. ഇത്രയും വലിയ സാമുഹിക പ്രശ്‌നത്തിനെതിരെ അധികൃതരുടെ കണ്ണു തുറപ്പിക്കുകയാണ് വിത്യസ്ഥ സമരത്തിലൂടെ അബൂബക്കർ ലഷ്യമിടുന്നത്. കൂടാതെ വന്യമൃഗശല്യത്തിനും ലഹരിയുടെ അതിപ്രസരണത്തിനുമെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച ബാനർ ഉയർത്തി പിടിച്ചാണ് യാത്ര. മലപ്പുറം കലക്‌ടർക്ക് നിവേദനം നൽകി യാത്ര നാളെ അവസാനിപ്പിക്കും.