മന്ത്രി കെ.ടി. ജലീലിനെതിരെ മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധം - kt jaleel
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷുമായി ഫോണിലൂടെ നടത്തിയ സംഭാഷണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
മലപ്പുറം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരെ ചെരിപ്പനടി പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷുമായി ഫോണിലൂടെ നടത്തിയ സംഭാഷണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. കുന്നുമ്മല്‍ കെഎസ്‌ആര്‍ടിസി പരിസരിത്ത് പത്തോളം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടേയും സ്വപ്‌നയുടേയും പോസ്റ്ററില്‍ ചെരുപ്പ് മാല അണിയിച്ച ശേഷം മന്ത്രി കെ.ടി. ജലീന്‍റെ പോസ്റ്ററില്‍ ചെരുപ്പ് കൊണ്ട് അടിച്ച് പ്രതിഷേധിക്കുകയായിരുന്നു.