പൗരത്വ ഭേദഗതി നിയമം; ഏറനാടും പ്രതിഷേധം - CAB
ചെങ്ങണ ബൈപ്പാസില്‍ നിന്ന് തുടങ്ങിയ റാലി നഗരം ചുറ്റി സിഎച്ച് ബൈപ്പാസ് ജങ്ഷനില്‍ സമാപിച്ചു
പൗരത്വ ഭേദഗതി നിയമം; ഏറനാടും പ്രതിഷേധം
മലപ്പുറം:പൗരത്വ ഭേദഗതി നിമയത്തിനെതിരെ ഏറനാട് നടന്ന പ്രതിഷേധത്തില്‍ വൻജനാവലി. നഗരത്തിൽ പൗരാവലിയുടെ നേതൃത്വത്തിൽ പടുകൂറ്റൻ റാലി സംഘടിപ്പിച്ചു. പൗരത്വം നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി പതിനായിരങ്ങളാണ് റാലിയില്‍ അണിനിരന്നത്. ചെങ്ങണ ബൈപ്പാസിൽ നിന്ന് തുടങ്ങിയ റാലി നഗരം ചുറ്റി സിഎച്ച് ബൈപ്പാസ് ജങ്ഷനിൽ സമാപിച്ചു. വ്യാപാരി വ്യവസായ ഏകോപന സമിതിയും റാലിയില്‍ പങ്കാളികളായി.