കേരളം

kerala

ETV Bharat / state

ശബ്‌ദ മലിനീകരണത്തിനെതിരെ ബോധവത്കരണം ; 72 കിലോമീറ്റർ സൈക്കിള്‍ റാലി

സുരക്ഷിത ശബ്‌ദം പൗരാവകാശം എന്നതാണ് റാലിയുടെ മുദ്രാവാക്യം

By

Published : May 5, 2022, 9:17 PM IST

ബോധവൽകര സൈക്കിള്‍ റാലി  cycle rally kozhikode  prevent Noise Pollution campaign  സുരക്ഷിത ശബ്‌ദം പൗരാവകാശം  ശബ്‌ദ മലീനികരണത്തിനെതിരെ റാലി
ശബ്‌ദ മലീനികരണം ബോധവൽകര സൈക്കിള്‍ റാലി cycle rally kozhikode prevent Noise Pollution campaign സുരക്ഷിത ശബ്‌ദം പൗരാവകാശം ശബ്‌ദ മലീനികരണത്തിനെതിരെ റാലി

മലപ്പുറം : ശബ്‌ദ മലിനീകരണത്തിനെതിരെ ബോധവത്‌കരണ റാലിയുമായി ഇനീഷ്യേറ്റീവ് ഫോർ സേഫ് സൗണ്ട്. സുരക്ഷിത ശബ്‌ദം പൗരാവകാശം എന്ന മുദ്രാവാക്യം ഉയർത്തിയാണ് സംഘടന റാലി സംഘടിപ്പിച്ചത്. കോഴിക്കോട് ബീച്ചിൽ നിന്ന് ആരംഭിച്ച റാലി 72 കിലോമീറ്റർ സഞ്ചരിച്ച് പെരുന്തൽമണ്ണയിൽ സമാപിക്കും.

ശബ്‌ദ മലിനീകരണത്തിനെതിരെ ബോധവത്കരണം ; 72 കിലോമീറ്റർ സൈക്കിള്‍ റാലി

ആസ്റ്റർ മിംസ് കോഴിക്കോട്, കാലിക്കറ്റ് പെഡലേഴ്‌സ് , ബീച്ച് റൈഡേഴ്‌സ് കാപ്പാട്, മലബാർ സൈക്കിള്‍ റൈഡേഴ്‌സ് എന്നിവർ സംയുക്തമായാണ് റാലിയിൽ പങ്കെടുക്കുന്നത്. അനാവശ്യ സ്ഥലങ്ങളിൽ ഹോൺ അടിക്കാതിരിക്കുക, എയർ ഹോണുകൾ ഒഴിവാക്കുക, അമിത ശബ്‌ദം ഉള്ള സ്ഥലത്ത് ഇയർ പ്രൊട്ടറ്റക്‌ടീവ് ഡിവൈസുകള്‍ ധരിക്കുക, പ്രധാന വീഥികളിൽ സൈലന്റ് സോൺ മാർക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

ABOUT THE AUTHOR

...view details