കേരളം

kerala

ETV Bharat / state

കെ മുരളീധരൻ എംപിയെ അനുകൂലിച്ച് നിലമ്പൂരിലും പോസ്റ്റർ

ലീഡർ മുരളീധരനെ വിളിക്കൂ... കോൺഗ്രസിനെ രക്ഷിക്കൂ... എന്ന വാചകത്തോട് കൂടിയതാണ് പോസ്റ്ററുകൾ

കെ മുരളീധരൻ എംപി  K Muraleedharan MP in Nilambu  ആര്യാടൻ മുഹമ്മദ്
കെ മുരളീധരൻ എംപിയെ അനുകൂലിച്ച് നിലമ്പൂരിലും പോസ്റ്റർ

By

Published : Dec 20, 2020, 9:29 PM IST

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോൺഗ്രസിന് സംസ്ഥാനത്ത് നേതൃത്വ മാറ്റം ആവശ്യപ്പെട്ട് പോര് മുറുക്കുന്നതിനിടയിലാണ് ആര്യാടൻ മുഹമ്മദിന്‍റെ തട്ടകമായ നിലമ്പൂരിൽ മുൻ കെപിസിസി പ്രസിഡന്‍റുകൂടിയായ കെ.മുരളീധരൻ എം.പിക്ക് അനുകൂലമായി വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ലീഡർ മുരളീധരനെ വിളിക്കൂ... കോൺഗ്രസിനെ രക്ഷിക്കൂ... എന്ന വാചകത്തോട് കൂടിയതാണ് പോസ്റ്ററുകൾ. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിന്‍റെ തുടക്കത്തിൽ കെ.എൻ.ജി റോഡിനോട് ചേർന്നാണ് പോസ്റ്റർ ആദ്യം പ്രത്യക്ഷപ്പെട്ടത്.

നിലമ്പൂർ മണ്ഡലത്തിൽ ആര്യാടൻ മുഹമ്മദിന്‍റെ തട്ടകമായ നിലമ്പൂർ നഗരസഭയിലാണ് കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ആര്യാടൻ പക്ഷത്തിന് കോൺഗ്രസിനുള്ളിൽ വേരുകൾ നഷ്ടമാകുന്നു എന്ന സൂചനയാണ് നിലമ്പൂർ നഗരസഭയിൽ എൽ.ഡി.എഫിനുണ്ടായ നേട്ടം കാണിക്കുന്നത്. കെ.മുരളിധരന് പിന്തുണയുമായി ഐ ഗ്രൂപ്പും എ ഗ്രൂപ്പിലെ ഒരു വിഭാഗവും നിലമ്പൂരിൽ ചരടുവലി തുടങ്ങിയതായി സൂചനയുണ്ട്.

ABOUT THE AUTHOR

...view details