സ്ഥിതി ഗുരുതരം; പൊന്നാനിയിൽ ഞായറാഴ്‌ച സമ്പൂർണ ലോക്ക് ഡൗണ്‍
12:49 July 11
ജില്ലയിലെ മറ്റിടങ്ങളിലേക്ക് രോഗം വ്യാപിക്കാതിരിക്കാനാണ് നടപടി
മലപ്പുറം: പൊന്നാനിയില്‍ ഞായറാഴ്‌ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മലപ്പുറം കലക്‌ട്രേറ്റില്‍ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊന്നാനിയില്‍ സ്ഥിതി അതീവ ഗുരുതരമായതിനാല്‍ കനത്ത ജാഗ്രതാ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.
ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്കുള്ള രോഗ വ്യാപനം തടയാന്‍ ശ്രമം തുടരും. ജില്ലയില്‍ പുതിയ കൊവിഡ് ആശുപത്രികളും പരിശോധനാ ലാബുകളും ആരംഭിക്കും. ആംബുലന്‍സുകളുടെ എണ്ണവും നൂറായി വര്‍ധിപ്പിക്കും. പൊന്നാനിയില്‍ പൂന്തുറ മോഡല്‍ രോഗവ്യാപനം ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിഥിത്തൊഴിലാളികൾക്കും ഡൈവർമാർക്കും താൽക്കാലിക താമസ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരദേശ മേഖലയിൽ അച്ചടക്കം പാലിക്കുന്നതിൽ വീഴ്ച്ച സംഭവിച്ചതായും പി. ശ്രീരാമകൃഷന്‍ പറഞ്ഞു.