അതിഥി തൊഴിലാളിക്കളെ കടത്താൻ ശ്രമിച്ച ലോറി പൊലീസ് പിടിച്ചെടുത്തു - മലപ്പുറം
ചങ്ങരംകുളം ജില്ലാ അതിർത്തിയിലാണ് സംഭവം. ലോറിയിലെ മുഴുവൻ തൊഴിലാളികളെയും അവർ താമസിച്ചിരുന്ന സ്‌ഥലങ്ങളിൽ പൊലീസ് തിരിച്ചെത്തിച്ചു.
അതിഥി തൊഴിലാളിക്കളെ കടത്താൻ ശ്രമിച്ച ലോറി പൊലീസ് പിടിച്ചെടുത്തു
മലപ്പുറം: ചങ്ങരംകുളം ജില്ലാ അതിർത്തിയിൽ 65ഓളം അതിഥി തൊഴിലാളിക്കളെ ഉത്തർപ്രദേശിലേക്ക് കടത്താൻ ശ്രമിച്ച ലോറി പൊലീസ് പിടിച്ചെടുത്തു. ലോറിയിൽ കുത്തിനിറച്ചായിരുന്നു തൊഴിലാളികളെ കടത്താൻ ശ്രമിച്ചത്. മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിലായി ജോലിചെയ്യുന്ന തൊഴിലാളികളെയാണ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത ലോറിയിലെ മുഴുവൻ തൊഴിലാളികളെയും അവർ താമസിച്ചിരുന്ന സ്‌ഥലങ്ങളിൽ പൊലീസ് തിരിച്ചെത്തിച്ചു.
Last Updated : May 17, 2020, 9:24 PM IST