കേരളം

kerala

ETV Bharat / state

മികച്ച പ്രകടനം കാഴ്‌ചവച്ച സ്വാകാഡ് അം​ഗ​ങ്ങ​ള്‍​ക്ക് പൊലീ​സ് മേ​ധാ​വി​യു​ടെ അം​ഗീ​കാ​രം - സ്വാകാഡ് അം​ഗ​ങ്ങ​ള്‍​ക്ക്‌ പൊലീ​സ് മേ​ധാ​വി​യു​ടെ അം​ഗീ​കാ​രം

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച്‌ ജില്ലയില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചതിനാണ്‌ അംഗീകാരം

KL - mpm - police Award  സ്വാകാഡ് അം​ഗ​ങ്ങ​ള്‍​ക്ക്‌ പൊലീ​സ് മേ​ധാ​വി​യു​ടെ അം​ഗീ​കാ​രം  latest malappuram
സ്വാകാഡ് അം​ഗ​ങ്ങ​ള്‍​ക്ക്‌ പൊലീ​സ് മേ​ധാ​വി​യു​ടെ അം​ഗീ​കാ​രം

By

Published : Jun 27, 2020, 10:31 AM IST

മലപ്പുറം: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച്‌ ജില്ലയില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച പെരിന്തല്‍മണ്ണ ആന്‍റി നാര്‍കോട്ടിക് സ്‌ക്വാഡിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ അംഗീകാരം. പെരിന്തല്‍മണ്ണ ഡിഎഎന്‍എസ്‌എഎഫ് ടീമിലെ സിപി മുരളീധരന്‍, ടി ശ്രീകുമാര്‍, എന്‍ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍ എന്നിവര്‍ക്കും മലപ്പുറം നാര്‍കോട്ടിക് സെല്ലിലെ പി സഞ്ജീവിനുമാണ് പ്രശംസാപത്രം നല്‍കി ആദരിച്ചത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍ കരിം ജില്ലാ പൊലീസ് ആസ്ഥാനത്തുവച്ച്‌ സംസ്ഥാന പൊലീസ് മേധാവിയുടെ അംഗീകാരം കൈമാറി. അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച്‌ കേരള പൊലീസ് നടപ്പാക്കുന്ന 'നവജീവന്‍ 2020' പദ്ധതിയുടെ ഭാഗമായാണ് ജില്ലയില്‍ കൂടുതല്‍ പ്രവര്‍ത്തനമികവ് കാഴ്‌ചവച്ച അഞ്ചുപേര്‍ക്ക് ഉപഹാരം നല്‍കുന്നത്.

ABOUT THE AUTHOR

...view details