ETV Bharat Kerala

കേരളം

kerala

ETV Bharat / state

താനൂര്‍ ബോട്ട് അപകടം: അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം - kerala news updates

മലപ്പുറം പരപ്പനങ്ങാടിയിലെ ബോട്ട് അപകടത്തില്‍ നിരവധി പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് നേതാക്കള്‍. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

horoscope  PM Narendra Modi condoles the Tanur boat accident  താനൂര്‍ ബോട്ട് അപകടം  മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കും  അനുശോചമറിയിച്ച് പ്രധാനമന്ത്രി  പ്രധാനമന്ത്രി  മലപ്പുറം പരപ്പനങ്ങാടി  നരേന്ദ്ര മോദി  വിനോദ യാത്ര സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി  മലപ്പുറം  മലപ്പുറം വാര്‍ത്തകള്‍  kerala news updates  latest news in kerala
അനുശോചമറിയിച്ച് പ്രധാനമന്ത്രി
author img

By

Published : May 8, 2023, 6:50 AM IST

Updated : May 8, 2023, 7:01 AM IST

മലപ്പുറം: പരപ്പനങ്ങാടി കേട്ടുങ്ങല്‍ ബീച്ചില്‍ വിനോദ യാത്ര സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി 22 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് പ്രധാന നേതാക്കളും. രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍ എന്നിവരും അനുശോചിച്ചു. 'കേരളത്തിലെ മലപ്പുറത്ത് ബോട്ട് അപകടത്തില്‍ നിരവധി പേര്‍ മരിച്ച സംഭവത്തില്‍ ഖേദിക്കുന്നു. മരിച്ച ഓരോ വ്യക്തിയുടെയും കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കും' -പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

മലപ്പുറത്ത് ബോട്ട് അപകടത്തില്‍ നിരവധി പേര്‍ മരിച്ച സംഭവം ഏറെ സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ട്വിറ്ററില്‍ കുറിച്ചു. 'അപകടത്തില്‍ മരിച്ചവര്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നു' -ദ്രൗപതി മുര്‍മു ട്വീറ്റ് ചെയ്‌തു.

പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും ട്വീറ്റിന് പിന്നാലെ അനുശോചനമറിയിച്ച് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍. 'കേരളത്തിലെ മലപ്പുറത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിച്ചതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും ഞാന്‍ പ്രാര്‍ഥിക്കുന്നു' -ജഗദീപ് ധന്‍കര്‍ ട്വീറ്റില്‍ പറഞ്ഞു.

ഞായറാഴ്‌ച വൈകിട്ട് 7.30 ഓടെയാണ് ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ തെരച്ചില്‍ തുടരുകയാണ്.

Last Updated : May 8, 2023, 7:01 AM IST

ABOUT THE AUTHOR

...view details