പുഴയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി - malappuram
കൂട്ടുകാരുമൊത്ത് പുഴയുടെ മറുഭാഗത്തേക്ക് നീന്തുന്നതിനിടയിൽ കുഴിയിൽ താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു
പ്ലസ് ടു വിദ്യാർഥി ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു
മലപ്പുറം: ചാലിയാര്‍ പുഴയില്‍ നീന്തുന്നതിനിടെ വിദ്യാര്‍ഥിയെ കാണാതായി. മഞ്ചേരി സയന്‍സ് കോളജിലെ പ്ലസ് വൺ വിദ്യാർഥിയായ അൻഫെസ് ഇബ്രാഹിമിനെയാണ് കാണാതായത്. കൂട്ടുകാരുമൊത്ത് പുഴയുടെ മറുഭാഗത്തേക്ക് നീന്തുന്നതിനിടയിൽ കുഴിയിൽ താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മറുകരയിൽ എത്തിയ കൂട്ടുകാർ അൻഫെസിനെ കാണാത്തതിനെ തുടർന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. എടവണ്ണ പൊലീസും ഇആർഎഫ് പ്രവർത്തകരും രക്ഷാപ്രവർത്തനം തുടരുകയാണ്.