ജോസ് കെ മാണി തീരുമാനം പുനരാലോചിക്കണം; പികെ കുഞ്ഞാലിക്കുട്ടി
മുന്നണിയിൽ അച്ചടക്കം പ്രധാനമാണ്. യുഡിഎഫ് തീരുമാനം അംഗീകരിച്ചാൽ മടങ്ങിവരാമെന്നും പികെ കുഞ്ഞാലിക്കുട്ടി
ജോസ് കെ മാണി തീരുമാനം പുനരാലോചിക്കണം; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : യുഡിഎഫില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനം ജോസ് കെ മാണി പുനരാലോചിക്കണമെന്ന് മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. നിലവിൽ പുറത്താക്കുകയല്ല, മാറ്റി നിർത്തുകയാണ് ചെയ്തിരിക്കുന്നത്. മുന്നണിയിൽ അച്ചടക്കം പ്രധാനമാണ്. യുഡിഎഫ് തീരുമാനം അംഗീകരിച്ചാൽ മടങ്ങാം. ഇതിന് തയ്യാറായാൽ മാത്രം ചർച്ചയെന്നും ഓൺലൈനായി ചേർന്ന യുഡിഎഫ് യോഗത്തിന് ശേഷം പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.