ക്വാറന്‍റൈനിന് പണം; അനീതിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി - മലപ്പുറം
ക്വാറന്‍റൈൻ ചെലവ് സർക്കാർ വഹിക്കണം. സന്നദ്ധ സംഘടനകളുടെ സഹായവും ഉപയോഗപ്പെടുത്താം. ക്വാറന്‍റൈൻ ചെലവ് യു.ഡി.എഫ് വഹിക്കുന്നത് ചർച്ച ചെയ്ത് ആലോചിക്കും
മലപ്പുറം: ടിക്കറ്റ് എടുക്കാൻ പണമില്ലാത്തതു കൊണ്ട് തിരിച്ചു വരാൻ കഴിയാത്ത പ്രവാസികളോട് ക്വാറന്‍റൈനിൽ പോകാൻ പണം ആവശ്യപ്പെടുന്നത് അനീതിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ക്വാറന്‍റൈൻ ചെലവ് സർക്കാർ വഹിക്കണം. സന്നദ്ധ സംഘടനകളുടെ സഹായവും ഉപയോഗപ്പെടുത്താം. ക്വാറന്‍റൈൻ ചെലവ് യു.ഡി.എഫ് വഹിക്കുന്നത് ചർച്ച ചെയ്ത് ആലോചിക്കും. കൂടുതൽ പാർട്ടികൾ മുന്നണിയിലേക്ക് വരുമെന്ന എൽ.ഡി.എഫിന്‍റെ പ്രതീക്ഷ ആത്മവിശ്വാസക്കുറവ് കൊണ്ടാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി. കേരള കോൺഗ്രസിലെ വിഷയങ്ങൾ യു.ഡി.എഫ് ഇടപെട്ട് രമ്യമായി പരിഹരിക്കുമെന്നും അദേഹം മലപ്പുറത്ത് പറഞ്ഞു.