കേന്ദ്രത്തിനെതിരെ വിമർശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി
നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ മുഴുവൻ നാട്ടിലെത്തിക്കാതെ കേന്ദ്രം നിശ്ചയിച്ച ഒരു ശതമാനം പേരെ മാത്രമെ കേരളത്തിലേക്ക് എത്തിക്കൂ എന്നത് അംഗീകരിക്കാനാവില്ലെന്ന് എം.പി
മലപ്പുറം : പ്രവാസികളെ നാട്ടിൽ എത്തിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് പികെ കുഞ്ഞാലികുട്ടി എംപി. നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ മുഴുവൻ നാട്ടിലെത്തിക്കാതെ കേന്ദ്രം നിശ്ചയിച്ച ഒരു ശതമാനം പേരെ മാത്രമെ കേരളത്തിലേക്ക് എത്തിക്കൂ എന്നത് അംഗീകരിക്കാനാവില്ല. കേരളത്തിലേക്ക് വരാൻ ആഗ്രഹമുള്ളവരെ സമയ ബന്ധിതമായി നാട്ടിലത്തിക്കണം. കേരളാ സർക്കാർ കേന്ദ്ര സർക്കാരിനോട് ഈ കാര്യം ബോധ്യപ്പെടുത്തണമെന്നും കുഞ്ഞാലികുട്ടി മലപ്പുറത്ത് പറഞ്ഞു.