മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വേണ്ടി ഏറനാട് മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിലേക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി പി കെ ബഷീർ എംഎൽഎ. അരീക്കോട് താലൂക്ക് ആശുപത്രി, എടവണ്ണ സി.എച്ച്.സി, ചാലിയാർ പി.എച്ച്.സി എന്നി ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കും, രോഗികൾക്കും ഉപയോഗിക്കാനുള്ള മെഡിക്കൽ ഉപകരണങ്ങളാണ് പി കെ ബഷീർ നൽകിയത്.
ഏറനാട് സർക്കാർ ആശുപത്രികളിൽ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി പി കെ ബഷീർ എംഎൽഎ കഴിഞ്ഞദിവസം എംഎൽഎയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് വേണ്ടി മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത കുറവ് ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്‌തത്.
ALSO READ:വീണ്ടും അധികൃതരുടെ അനാസ്ഥ; കൊല്ലത്തും കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി
കുറവ് വന്ന മാസ്ക്ക്, ഗ്ലൗസ്, സാനിറ്റൈസർ, പി.പി.ഇ കിറ്റ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് പി.കെ ബഷീർ എംഎൽഎ ഇന്ന് കൈമാറിയത്. അരീക്കോട് താലൂക്ക് ആശുപത്രിയിൽ 26000 രൂപയുടെയും, എടവണ്ണ സിഎച്ച്സിയിൽ 29600 രൂപയുടെയും, ചാലിയാർ പിഎച്ച്സിയിൽ 30,000 രൂപയുടെയും ഉൾപ്പെടെ 85000 രൂപയുടെ ഉപകരണങ്ങളാണ് എംഎൽഎ തന്നെ മുൻകൈ എടുത്ത് ഫണ്ട് കണ്ടെത്തി വിതരണം ചെയ്തത്.
ALSO READ:പൊന്നാനിയിൽ കടലിലകപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പൊലീസ്
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റുഖിയ ഷംസു, അരീക്കോട് വൈസ് പ്രസിഡണ്ട് അഡ്വ. ദിവ്യ, ചാലിയാർ പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്സൺ സുമയ്യ, എടവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ എ.പി ജൗഹർ സാദത്ത്, അരീക്കോട്, ചാലിയാർ, എടവണ്ണ ആശുപത്രികളുടെ മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.