കേരളം

kerala

ETV Bharat / state

ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും - പെരിന്തല്‍മണ്ണ കൊലപാതകം

ദൃശ്യയുടെ പിതാവിന്‍റെ കടയിലേക്ക് തീപടര്‍ത്തിയ ശേഷം 15 കിലോമീറ്ററോളം നടന്നാണ് പ്രതി ദൃശ്യയുടെ വീട്ടിലെത്തിയത്.

perinthalmanna murder  postmortem report  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  പെരിന്തല്‍മണ്ണ കൊലപാതകം  മലപ്പുറം
ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

By

Published : Jun 18, 2021, 9:11 AM IST

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കൊല്ലപ്പെട്ട ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവുമാണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

നെഞ്ചില്‍ നാലും വയറില്‍ മൂന്നും കുത്തുകള്‍ ഏറ്റു. കൈകളിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും മുറിവുകളേറ്റു. ആക്രമണം തടയാൻ ശ്രമിച്ചപ്പോളാണ് അനിയത്തി ദേവിശ്രീക്ക് പരിക്കേറ്റത്. ‌വണ്ണം കുറഞ്ഞ നീളമുള്ള കത്തിയാണ് പ്രതി ആക്രമണത്തിന് ഉപയോഗിച്ചത്.

ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍റെ കടയോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ക്ക് തീ കൊളുത്തി കടയിലേക്ക് പടര്‍ത്തിയ ശേഷം 15 കിലോമീറ്ററോളം നടന്നാണ് പ്രതി ദൃശ്യയുടെ വീടിന് അടുത്ത് എത്തിയത്. വീടിന് സമീപം പുലരും വരെ ഒളിച്ചിരുന്ന പ്രതി വീട്ടില്‍ വേറാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ദൃശ്യയുടെ മുറിയില്‍ കടന്ന് ചെന്ന് കൊലപ്പെടുത്തുകയായിരുന്നു.

READ MORE: പെരിന്തൽമണ്ണ കൊലപാതകം; പ്രതിയെ കുടുക്കിയത് ഓട്ടോഡ്രൈവറുടെ തന്ത്രം

പ്രണയം നിരസിച്ചതിന്‍റെ പേരില്‍ വ്യാഴാഴ്ച രാവിലെ ആണ് ദൃശ്യ വീട്ടിനുള്ളില്‍ വച്ച്‌ കുത്തേറ്റ് മരിച്ചത്. ഏപ്രിലില്‍ ദൃശ്യയുടെ കുടുംബം വിനീഷിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പൊലീസ് താക്കീത് ചെയ്തയക്കുകയും ചെയ്തിരുന്നു.

READ MORE: മലപ്പുറത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊന്നു ; യുവാവ് പിടിയില്‍

ABOUT THE AUTHOR

...view details