കേരളം

kerala

ETV Bharat / state

പെരിന്തൽമണ്ണയിലെ പുതിയ പോക്സോ കോടതി ഉദ്ഘാടനം ഇന്ന് - മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ് മണികുമാറും ചേർന്ന് വെബ്സൈറ്റിലൂടെ ഉദ്ഘാടനംചെയ്യും.

new pocso court perinthalmanna malappuram മുഖ്യമന്ത്രി കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്
പെരിന്തൽമണ്ണയിലെ പുതിയ പോക്സോ കോടതി ഉദ്ഘാടനം ഇന്ന്

By

Published : Jun 30, 2020, 1:46 AM IST

മലപ്പുറം: പെരിന്തൽമണ്ണ പുതിയ കോടതിസമുച്ചയത്തിൽ അനുവദിച്ച സ്പെഷൽ അതിവേഗ പോക്‌സോ കോടതി ചൊവ്വാഴ്‌ച വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ് മണികുമാറും ചേർന്ന് വെബ്സൈറ്റിലൂടെ ഉദ്ഘാടനം ചെയ്യും. ജില്ലാ കോടതിയുടെ അധികാര പരിധിയിലുള്ളതാണ് പുതുതായി അനുവദിച്ച പോക്സോ കോടതി. കൊവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ നടത്തുന്നത്. പെരിന്തൽമണ്ണ കോടതി സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ മഞ്ചേരി പ്രിൻസിപ്പൽ ജില്ല ജഡ്‌ജ് കെ പി ജോൺ, പോക്‌സോ കോടതി ജഡ്‌ജ് അനിൽ കുമാർ, മുൻസിഫ്‌ മജിസ്‌ട്രേറ്റ് നൗഷാദ് അലി, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷെറിൻ തുടങ്ങിയവർ പങ്കെടുക്കും.

ABOUT THE AUTHOR

...view details