മലപ്പുറം: പ്രായപൂർത്തിയാകാത്ത സഹോദരനെയും സഹോദരിയെയും പീഡിപ്പിച്ച കേസിൽ വ്യാജ പാസ്‌റ്റർക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് 376 എൻ ഐപിസി പ്രകാരം ശിക്ഷ വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ്‌പ്രകാശ് ആണ് ശിക്ഷിക്കപ്പെട്ടത്. 2016 ഫെബ്രുവരി 17, 18 തിയ്യതികളിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
13 കാരിയായ പെൺകുട്ടിയെ ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും പ്രാർത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച പാസ്‌റ്ററെന്ന് സ്വയം വിശ്വസിപ്പിച്ച പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെരിന്തൽമണ്ണയിൽ നടന്ന പെന്തകോസ്‌ത് മേഖല കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ വ്യാജ പാസ്‌റ്റർ അവിടെ എത്തിയിരുന്ന ഒരു കുടുംബത്തെ പരിചയപ്പെട്ടു. ശേഷം അവരുടെ കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് ബാധ കയറിയിട്ടുണ്ടെന്നും ഇതിന് പ്രാർത്ഥന ആവശ്യമാണെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു.