കേരളം

kerala

ETV Bharat / state

കോട്ടത്തറില്‍ ബൈക്ക് തീയിട്ട് നശിപ്പിച്ചു; പിന്നിൽ ആർഎസ്എസ്‌ പ്രവർത്തകരെന്ന് സംശയം - parappanagadi police

കഴിഞ്ഞ ദിവസം തൊട്ടടുത്ത കല്ല്യാണ വീട്ടില്‍വച്ച് പാര്‍ട്ടി വിട്ടതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നോട് തര്‍ക്കമുണ്ടാക്കിയതായി സുബിജിത്ത് പറഞ്ഞു. ഇതിന്‍റെ പ്രതികാരമായാണ് ബൈക്ക് നശിപ്പിച്ചതെന്നാണ് ആരോപണം.

പരപ്പനങ്ങാടി പൊലീസ്  ആർഎസ്എസ്‌ പ്രവർത്തകർ  നിർത്തിയിട്ട ബൈക്ക് നശിപ്പിച്ചു  ബൈക്ക് തീവെച്ച് നശിപ്പിച്ചു  Parked bike fire  rss fired bike  parappanagadi police
ബൈക്ക് തീവെച്ച് നശിപ്പിച്ചു

By

Published : Feb 9, 2020, 4:27 AM IST

മലപ്പുറം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റാണ് തീയിട്ട് നശിപ്പിച്ചു. പരപ്പനങ്ങാടി കോട്ടത്തറ സ്വദേശി സുബിജിത്തിന്‍റെ ബുള്ളറ്റാണ് തീവെച്ച് നശിപ്പിച്ചത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് ആരോപണം.

പരപ്പനങ്ങാടിയിൽ നിർത്തിയിട്ട ബൈക്ക് തീയിട്ട് നശിപ്പിച്ചു
ജനലിലൂടെ തീ ആളിപടരുന്നത് കണ്ട് സുബിജിത്തിന്‍റെ അച്ഛന്‍ പുറത്തിറങ്ങയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് തീ അണയ്‌ക്കുകയായിരുന്നു. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്ന സുബിജിത്തും സഹോദരനും സിപിഎമ്മിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ദിവസം തൊട്ടടുത്ത കല്ല്യാണ വീട്ടില്‍വച്ച് പാര്‍ട്ടി വിട്ടതിനെ ആര്‍എസ്എസ് പ്രവര്‍ത്തകർ തര്‍ക്കമുണ്ടാക്കിയതായി സുബിജിത്ത് പറഞ്ഞു. ഇതിന്‍റെ പ്രതികാരമായി ഇവര്‍ നടത്തിയ അതിക്രമമാണ് സംഭവമെന്ന് സുബിജിത്തും കുടുംബവും ആരോപിച്ചു. പരപ്പനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details